എന്തിനാണ് ഒരു പതിനാറുകാരനെ ഇങ്ങനെ തരം താഴ്ത്തിയത്? ഫ്രഞ്ച് താരങ്ങൾക്കെതിരെ റൈസ്

യൂറോ കപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസും സ്പെയിനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഈ മത്സരത്തിന് മുന്നേ ലാമിൻ യമാലിനെ കുറിച്ച് അഡ്രിയാൻ റാബിയോട്ട് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.യമാൽ ഇതുവരെ ചെയ്തതൊന്നും ഫ്രാൻസിനെതിരെ മതിയാവില്ല എന്നായിരുന്നു റാബിയോട്ട് പറഞ്ഞിരുന്നത്.എന്നാൽ റാബിയോട്ടിനെ മറികടന്നുകൊണ്ട് ഒരു കിടിലൻ ലോങ്ങ് റേഞ്ച് ഗോൾ നേടിയാണ് ലാമിൻ യമാൽ ഇതിന് മറുപടി നൽകിയത്.

ഇനി ഫൈനലിൽ സ്പെയിനിന്റെ എതിരാളികൾ ഇംഗ്ലണ്ടാണ്. ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിക്കുന്ന താരങ്ങളിൽ ഒരാൾ യമാൽ തന്നെയായിരിക്കും. ഇംഗ്ലീഷ് സൂപ്പർ താരമായ ഡെക്ലാൻ റൈസ് ഇപ്പോൾ യമാലിനെ പ്രശംസിച്ചിട്ടുണ്ട്. കൂടാതെ താരത്തെ തരംതാഴ്ത്തി സംസാരിച്ച ഫ്രഞ്ച് താരങ്ങൾക്കെതിരെ റൈസ് വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.റൈസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കോവിഡ് സമയത്ത് യമാലിന് 12 വയസ്സാണ്.അന്നത്തെ അദ്ദേഹത്തിന്റെ കണക്കുകൾ ഞാൻ കണ്ടിരുന്നു. അത് തീർച്ചയായും ഭയപ്പെടുത്തുന്നതാണ്.എത്രത്തോളം മികച്ച താരമാണ് അവൻ എന്ന് തെളിയിക്കുന്നതാണ് ആ കണക്കുകൾ. 16 വയസ്സ് മാത്രമാണ് അവനുള്ളത്. എന്തിനാണ് ഒരു 16കാരനെ ഫ്രഞ്ച് താരങ്ങൾ തരംതാഴ്ത്തി സംസാരിച്ചതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.പതിനാറാം വയസ്സിൽ അദ്ദേഹം ബാഴ്സലോണക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ തീർച്ചയായും പ്രശംസിക്കേണ്ട ഒന്ന് തന്നെയാണ്. ഒരു ഫുട്ബോൾ ഫാൻ എന്ന നിലയിലും താരം എന്ന നിലയിലും ഞാൻ അതിനെ ബഹുമാനിക്കുന്നു. പതിനാറാം വയസ്സിൽ ബാഴ്സക്ക് വേണ്ടി കളിക്കണമെങ്കിൽ അതിനുള്ള അർഹത ഉണ്ടായതുകൊണ്ടാണ്. ഈ പ്രായത്തിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ വളരെയധികം സ്പെഷ്യലുമാണ് ‘ഇതാണ് ഇംഗ്ലീഷ് സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.

ഒരു ഗോളും മൂന്ന് അസിസ്റ്റുകളുമാണ് യമാൽ ഈ യൂറോ കപ്പിൽ സ്വന്തമാക്കിയിട്ടുള്ളത്.യൂറോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും അസിസ്റ്റ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും യമാൽ തന്നെയാണ്.കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് 17 വയസ്സ് പൂർത്തിയാവുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *