എന്തിനാണ് ഇത്രയധികം പണം നൽകുന്നത്?മെസ്സി-ക്രിസ്റ്റ്യാനോ വിഷയത്തിൽ സൗദിയെ വിമർശിച്ച് റിവാൾഡോ.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 200 മില്യൺ യൂറോളമാണ് അദ്ദേഹത്തിന് അവിടെ സാലറി ആയി ലഭിച്ചുകൊണ്ടിരിക്കുന്നത്.കായിക ലോകത്തെ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമാണ് ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇതിന് പുറമേ ലയണൽ മെസ്സിയെ കൂടി എത്തിക്കാനുള്ള ഒരുക്കത്തിലാണ് സൗദി ഉള്ളത്.

ഏകദേശം 400 മില്യൺ യൂറോയോളം സാലറി വരുന്ന ഒരു ഓഫർ മെസ്സിക്ക് സൗദി അറേബ്യൻ ക്ലബ്ബ് നൽകി കഴിഞ്ഞു എന്ന റിപ്പോർട്ടുകൾ സജീവമാണ്. ഏതായാലും ഇത്രയധികം സാലറി താരങ്ങൾക്ക് നൽകുന്നതിനെതിരെ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ വിമർശനമുന്നയിച്ചിട്ടുണ്ട്. എന്തിനാണ് ഇത്രയധികം പണം നൽകുന്നത് എന്നാണ് ഇദ്ദേഹം ചോദിച്ചിട്ടുള്ളത്.റിവാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” സൗദി അറേബ്യയിൽ വലിയ കരാറുകളിൽ ഒപ്പുവെച്ചുകൊണ്ട് ചില താരങ്ങൾ വിഡ്ഢികളാവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ ജീവിതം അവിടെ കൂടുതൽ അടഞ്ഞതാവുകയാണ്.മാത്രമല്ല പ്രതീക്ഷിച്ച പോലെ ഫുട്ബോൾ കളിക്കാനാവുന്നുമില്ല.വളരെയധികം നിരാശാജനകമായ ഒരു സമയത്തിലൂടെയാണ് റൊണാൾഡോ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒരുപാട് പണം ലഭിച്ചു എന്ന് കരുതി സന്തോഷത്തോടുകൂടി ജീവിക്കാനാവില്ല.ഇത് എല്ലാ താരങ്ങൾക്കും സംഭവിക്കുന്നതാണ്.ഭാവിയിൽ ലയണൽ മെസ്സിക്കും സംഭവിച്ചേക്കാം. എന്തിനാണ് അവർ ഇത്രയധികം പണം നൽകുന്നത് എന്നുള്ളത് എനിക്ക് മനസ്സിലാകുന്നില്ല “ഇതാണ് റിവാൾഡോ പറഞ്ഞിരിക്കുന്നത്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ മെസ്സിക്ക് വലിയ ഓഫർ നൽകി കഴിഞ്ഞിട്ടുണ്ട്.പക്ഷേ മെസ്സി സൗദിയിലേക്ക് വരാനുള്ള സാധ്യതകൾ നിലവിൽ വളരെ കുറവാണ്. യൂറോപ്പിൽ തന്നെ തുടരാനാണ് ലയണൽ മെസ്സി ഇപ്പോൾ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *