എനിക്ക് സ്ട്രൈക്കർ പൊസിഷനിൽ കളിക്കണം: തുറന്നുപറഞ്ഞ് ഗബ്രിയേൽ ജീസസ്!
അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന്റെ എതിരാളികൾ കരുത്തരായ ഉറുഗ്വയാണ്. വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഉറുഗ്വയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങി കൊണ്ടാണ് രണ്ട് ടീമുകളും ഇപ്പോൾ കടന്നുവരുന്നത്. കൊളംബിയ ഉറുഗ്വയെ സമനിലയിൽ തളച്ചപ്പോൾ വെനിസ്വേലയായിരുന്നു ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നത്.
ബ്രസീലിന്റെ നമ്പർ 9 സ്ട്രൈക്കർ പൊസിഷനിൽ ഇപ്പോൾ സ്ഥിരമായി കളിക്കുന്നത് റിച്ചാർലീസണാ ണ്.എന്നാൽ അദ്ദേഹം മോശം ഫോമിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.അതേസമയം പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ഗബ്രിയേൽ ജീസസ് കഴിഞ്ഞ മത്സരത്തിൽ കളിച്ചിരുന്നു.പക്ഷേ അദ്ദേഹത്തെ വിങ്ങറായി കൊണ്ടാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. നമ്പർ നയൻ സ്ട്രൈക്കർ പൊസിഷനിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ജീസസ് തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🎙️GABRIEL JESUS:
— Neymoleque | Fan 🇧🇷 (@Neymoleque) October 15, 2023
"For some time, I thought about saying that I want to play as a 9, but I'm here to help the Brazilian team. I'm blessed by God to have the talent and versatility to play in all three attacking positions. I prefer not to choose anymore. " pic.twitter.com/4plcnhStFd
” ചില സമയങ്ങളിൽ ഞാൻ പറയാൻ ആഗ്രഹിക്കാറുണ്ട്,എനിക്ക് ബ്രസീലിന്റെ നമ്പർ നയൻ സ്ട്രൈക്കർ പൊസിഷനിൽ കളിക്കണം എന്നുള്ളത്. പക്ഷേ ഞാൻ ഇവിടെയുള്ളത് ഏത് രീതിയിലാണെങ്കിലും ബ്രസീൽ ദേശീയ ടീമിനെ സഹായിക്കാൻ വേണ്ടിയാണ്. മുന്നേറ്റ നിരയിലെ 3 പൊസിഷനുകളിലും കളിക്കാനുള്ള കഴിവ് എനിക്ക് ദൈവം തന്നിട്ടുണ്ട്,അക്കാര്യത്തിൽ ഞാൻ അനുഗ്രഹീതനാണ്. അതുകൊണ്ടുതന്നെ ഞാൻ ഒന്നിനെ മാത്രം തിരഞ്ഞെടുക്കുന്നതിന് ഇപ്പോൾ മുൻഗണന നൽകുന്നില്ല ” ഇതാണ് ഗബ്രിയേൽ ജീസസ് പറഞ്ഞിട്ടുള്ളത്.
റിച്ചാർലീസണിന്റെ മോശം ഫോം കാരണം അദ്ദേഹത്തെ പുറത്തിരുത്തണമെന്ന ആവശ്യം ശക്തമാണ്. അതുതന്നെയാണ് ബ്രസീലിന്റെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് ഇപ്പോൾ ആലോചിക്കുന്നതും. അതായത് അടുത്ത മത്സരത്തിൽ നമ്പർ നയൻ പൊസിഷനിൽ ജീസസ് സ്റ്റാർട്ട് ചെയ്യാനുള്ള സാധ്യതകളുണ്ട്.