എനിക്ക് രോഗമുണ്ട്: എമി പറയുന്നു!
പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൻ വില്ലക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.1-1 എന്ന സ്കോറിന് ബേൺമൗത്തായിരുന്നു അവരെ സമനിലയിൽ തളച്ചിരുന്നത്. മത്സരത്തിന്റെ 96ആം മിനിട്ടിൽ ഇവാനിൽസൺ ബേൺമൗത്തിന് വേണ്ടി സമനില ഗോൾ നേടുകയായിരുന്നു. ഇതോടെ ആസ്റ്റൻ വില്ലക്ക് വിജയവും അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന് ക്ലീൻ ഷീറ്റും നഷ്ടമായിരുന്നു.
ഇക്കാര്യത്തിൽ താരം വലിയ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.ബാലൺഡി’ഓർ ചടങ്ങിന് പോകുന്ന സമയത്ത് പോലും ആ ഗോൾ വഴങ്ങിയതിനെ കുറിച്ചാണ് താൻ ചിന്തിച്ചത് എന്നാണ് എമി പറഞ്ഞിട്ടുള്ളത്. ഗോൾകീപ്പിങ്ങും ക്ലീൻ ഷീറ്റുമൊക്കെ തനിക്കൊരു രോഗമായി മാറി എന്നും എമി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞാനൊരു രോഗിയാണ്.ബാലൺഡി’ഓർ ചടങ്ങിന് പോയ സമയത്ത് പോലും ഞാൻ ആ ഗോളിനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്.96ആം മിനുട്ടിലാണ് ആ ഗോൾ വഴങ്ങേണ്ടി വന്നത്.ഞങ്ങൾ വിജയത്തിന്റെ തൊട്ടരികിലെത്തിയിരുന്നു എന്നൊക്കെയായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. പക്ഷേ ഇത് എന്റെ ജോലിയാണ്. എല്ലാ ദിവസവും ഞാൻ ചെയ്യുന്നത് ഇതാണ്.എന്നെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്നത് ഇതാണ്. ഡിഫൻഡർമാരുടെ തലയിൽ ഞാൻ ക്ലീൻ ഷീറ്റ് മാത്രമാണ് കുത്തി നിറച്ചിട്ടുള്ളത്.അവരും അക്കാര്യത്തിൽ ഒരു ഫാനാറ്റിക്സ് ആയി മാറിയിട്ടുണ്ട് ” ഇതാണ് അർജന്റൈൻ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി എമിയായിരുന്നു സ്വന്തമാക്കിയിരുന്നത്.രണ്ടാം തവണയാണ് ഈ പുരസ്കാരം അദ്ദേഹം നേടുന്നത്.യാഷിൻ ട്രോഫി രണ്ട് തവണ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ഗോൾകീപ്പറായി മാറാനും ഇതുവഴി എമിക്ക് കഴിഞ്ഞിട്ടുണ്ട്.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഒരുപോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഈയൊരു താരത്തിന് ഇപ്പോൾ സാധിക്കുന്നുണ്ട്.