എനിക്ക് മാത്രം എന്താണിങ്ങനെ? : നെയ്മറുടെ ഹൃദയത്തിൽ തൊട്ട മെസ്സേജ്!

ഖത്തർ വേൾഡ് കപ്പിൽ ബ്രസീലിന് തിരിച്ചടി ഏൽപ്പിച്ച ഒരു കാര്യമാണ് സൂപ്പർ താരം നെയ്മർ ജൂനിയറുടെ പരിക്ക്. അദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ട് ബ്രസീലിയൻ ടീം ഡോക്ടറായ റോഡ്രിഗോ ലാസ്മർ പങ്കുവെച്ചിരുന്നു. ഗ്രൂപ്പ് ഘട്ടം നെയ്മർക്ക് നഷ്ടമാകും എന്നുതന്നെയാണ് അറിയാൻ സാധിക്കുന്നത്.

ഏതായാലും ഇതിനെ പിന്നാലെ നെയ്മർ ജൂനിയർ വളരെ വൈകാരികമായ ഒരു സന്ദേശം പങ്കുവെച്ചിട്ടുണ്ട്. തന്റെ പരിക്കിനെ കുറിച്ചും താൻ അനുഭവിക്കുന്ന ദുഃഖത്തെക്കുറിച്ചുമൊക്കെയാണ് എഴുതിയിട്ടുള്ളത്.ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്.

” ഈ ജേഴ്സി അണിയുന്നതിലുള്ള സ്നേഹവും അഭിമാനവും വിശദീകരിക്കാൻ കഴിയാത്ത ഒന്നാണ്. ഒരു രാജ്യത്ത് ജനിക്കാൻ വേണ്ടിയുള്ള അവസരം ദൈവം എനിക്ക് തരുകയാണെങ്കിൽ ഞാൻ ബ്രസീലിനെ തന്നെയാവും തിരഞ്ഞെടുക്കുക.എന്റെ ജീവിതത്തിൽ ഒന്നും എളുപ്പമായിരുന്നില്ല. പക്ഷേ എന്റെ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും ഞാൻ വിടാതെ പിന്തുടർന്നു. എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ദിവസമാണ് ഇത്.

ഒരിക്കൽ കൂടി ഒരു വേൾഡ് കപ്പിൽ എനിക്ക് പരിക്കേൽക്കുന്നു.എനിക്ക് ഒരുപാട് ഇഞ്ചുറികൾ ഉണ്ടായിട്ടുണ്ട്. ഇത് വളരെയധികം മടുപ്പുണ്ടാക്കുന്ന ഒരു കാര്യമാണ്. പക്ഷേ ഞാൻ തിരിച്ചു വരും. എന്റെ രാജ്യത്തെ സഹായിക്കുകയും ചെയ്യും. ശത്രുക്കൾക്ക് എന്നെ വീഴ്ത്താൻ സാധിക്കില്ല. എന്റെ വിശ്വാസം അനന്തമാണ് ” ഇതാണ് നെയ്മർ കുറിച്ചിട്ടുള്ളത്.

ഏതായാലും നെയ്മർ ജൂനിയർ എത്രയും പെട്ടെന്ന് കളത്തിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബ്രസീലിന് സംബന്ധിച്ചിടത്തോളം നെയ്മറുടെ അസാന്നിധ്യം തിരിച്ചടി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *