എനിക്ക് പുതിയ നെയ്മറാവേണ്ട,നെയ്മർ ഒന്നേയുള്ളൂ,റോഡ്രിഗോക്ക് പറയാനുള്ളത് ഇങ്ങനെ !
കഴിഞ്ഞ ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ പകരക്കാരന്റെ രൂപത്തിൽ ഇറങ്ങി ഒരു ഗോളിൽ പങ്കാളിത്തം വഹിക്കാൻ യുവതാരം റോഡ്രിഗോക്ക് കഴിഞ്ഞിരുന്നു.മത്സരത്തിൽ അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീൽ ബൊളീവിയയെ തറപറ്റിച്ചത്. ഇപ്പോഴിതാ തന്നെ നെയ്മറുമായി താരതമ്യപ്പെടുത്തുന്നതിലുള്ള അതൃപ്തി അറിയിച്ചിരിക്കുകയാണ് ഈ യുവപ്രതിഭ. പെറുവിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള ഒരു അഭിമുഖത്തിലാണ് റോഡ്രിഗോ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. തനിക്ക് പുതിയ നെയ്മറാവേണ്ട കാര്യമില്ല എന്നാണ് അദ്ദേഹം തുറന്നു പറഞ്ഞത്. തനിക്ക് റോഡ്രിഗോ ആയാൽ മതിയെന്നും ഒരേയൊരു നെയ്മർ മാത്രമേ ഒള്ളൂ എന്നും റോഡ്രിഗോ അറിയിച്ചു. താരത്തിന്റെ തുടക്കകാലം തൊട്ടേ താരത്തെ നെയ്മറുമായും റോബിഞ്ഞോയുമായും പലരും താരതമ്യം ചെയ്തിരുന്നു. ഇതിലുള്ള അതൃപ്തിയാണ് ഈ റയൽ മാഡ്രിഡ് താരം പരസ്യമായി പങ്കുവെച്ചത്.
Rodrygo: I don't want to become the new Neymar 🤔
— Goal News (@GoalNews) October 13, 2020
” ഞാൻ സാന്റോസിൽ എന്റെ കരിയർ ആരംഭിച്ച കാലം തൊട്ടേ പലരും എന്നെ റോബിഞ്ഞോയുമായും നെയ്മറുമായും താരതമ്യം ചെയ്തു തുടങ്ങിയിരുന്നു. പലരും എന്നെ ‘പുതിയ നെയ്മർ ‘ എന്ന് വരെ വിശേഷിപ്പിച്ചു. പക്ഷെ അതെനിക്കൊരു ഭാരമായിട്ടാണ് അനുഭവപ്പെട്ടത്. ഞാൻ എപ്പോഴും പറയുന്ന കാര്യമാണ് എനിക്ക് റോഡ്രിഗോ ആയാൽ മതിയെന്ന്. എനിക്ക് എന്റേതായ ഒരു ചരിത്രം രചിക്കണം. നെയ്മറും റോബിഞ്ഞോയും സാന്റോസിലെ മഹത്തായ താരങ്ങളും എന്റെ ആരാധനാപാത്രങ്ങളുമാണ്. ഞാൻ കരുതുന്നത് ഇവിടെ ഒരേയൊരു നെയ്മർ മാത്രമേ ഒള്ളൂ എന്നാണ്. എനിക്ക് റോഡ്രിഗോ മാത്രമായാൽ മതി ” റോഡ്രിഗോ പറഞ്ഞു.
🎙️ RODRYGO:
— Brasil Football 🇧🇷 (@BrasilEdition) October 12, 2020
“Since I started my career they have compared me to Neymar or Robinho. I always wanted to be Rodrygo, to make my story. They already have theirs. There is only one Neymar and there will only be one Neymar. I will be Rodrygo.” pic.twitter.com/8WKOSXA5EN