എനിക്ക് തെറ്റി, നെയ്മർ ഇല്ലെങ്കിൽ ബ്രസീൽ ഗ്രൂപ്പ് ഘട്ടം പോലും കടക്കില്ല:നെറ്റോ
സമീപകാലത്ത് വളരെ മോശം പ്രകടനമാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ നടത്തുന്നത്. ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ പരാഗ്വയോട് ബ്രസീൽ പരാജയപ്പെട്ടിരുന്നു.16 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ബ്രസീൽ ഇവരോട് തോൽക്കുന്നത്.മാത്രമല്ല ഇത്തവണത്തെ വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ എട്ടുമത്സരങ്ങൾ കളിച്ച ബ്രസീൽ നാലിലും പരാജയപ്പെടുകയായിരുന്നു.
നെയ്മർ ജൂനിയർ ഇല്ലെങ്കിൽ ബ്രസീലിന്റെ അവസ്ഥ അതി ദയനീയമാണ്. സമീപകാലത്തെ കണക്കുകൾ അതുതന്നെയാണ് കാണിക്കുന്നത്.മുൻ ബ്രസീലിയൻ താരമായിരുന്ന നെറ്റോ നെയ്മർ ജൂനിയറെ എപ്പോഴും വിമർശിക്കുന്ന ഒരു വ്യക്തിയായിരുന്നു.എന്നാൽ നെയ്മറുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റി എന്നത് അദ്ദേഹം ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്.നെയ്മർ ഇല്ലാതെ കളിക്കൽ ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അസാധ്യമാണെന്നും നെറ്റോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഒരുപാട് കാലമായി പറയുന്ന കാര്യമാണ്,നെയ്മർ ജൂനിയർ ഇല്ലാതെ ബ്രസീൽ കളിക്കണമെന്ന്.പക്ഷേ അത് സാധ്യമല്ല എന്ന് എനിക്കിപ്പോൾ മനസ്സിലായി. നെയ്മറുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി. നെയ്മർ ജൂനിയർ ഇല്ലെങ്കിൽ അടുത്ത വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടം പോലും നമ്മൾ കടക്കില്ല. നെയ്മർ ഇല്ലാതെ ബ്രസീൽ മുന്നോട്ടുപോകുമെന്ന എന്റെ ധാരണ തീർത്തും തെറ്റായിരുന്നു ” ഇതാണ് നെറ്റോ പറഞ്ഞിട്ടുള്ളത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം അടുത്ത മാസത്തെ ബ്രസീലിന്റെ മത്സരങ്ങളിലും നെയ്മർ ജൂനിയർ ഉണ്ടാവാൻ സാധ്യതയില്ല.നെയ്മർ തിരികെ എത്തുകയാണെങ്കിൽ അത് നവംബറിൽ മാത്രമായിരിക്കും. അല്ല എന്നുണ്ടെങ്കിൽ അടുത്ത വർഷം മാത്രമാണ് നെയ്മർ ബ്രസീലിന് വേണ്ടി കളിക്കുക.നെയ്മറുടെ അഭാവം വലിയ രൂപത്തിൽ തന്നെ ബ്രസീലിനെ ബാധിച്ചിട്ടുണ്ട്.