എതിരാളികൾ സൗദി അറേബ്യ,അർജന്റൈൻ നിരയിൽ ഇറങ്ങുക ഈ താരങ്ങൾ.
ഇന്ന് ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന മത്സരത്തിൽ ഫേവറേറ്റുകളായ അർജന്റീന ആദ്യമത്സരത്തിന് വേണ്ടി ഇറങ്ങുന്നുണ്ട്.സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 3:30 നാണ് ഈ മത്സരം നടത്തപ്പെടുക. ഒരു മികച്ച വിജയം ലക്ഷ്യം വെച്ചു കൊണ്ടാണ് മെസ്സിയും സംഘവും ഈ മത്സരത്തിന് എത്തുന്നത്.
ആരൊക്കെയായിരിക്കും അർജന്റീനയുടെ നിരയിൽ ഉണ്ടാവുക. ആരാധകർ എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണത്. ഏതായാലും നമുക്ക് അർജന്റൈൻ മാധ്യമങ്ങൾ നൽകുന്ന സാധ്യത ഇലവൻ ഒന്ന് പരിശോധിക്കാം. ഗോൾകീപ്പർ പൊസിഷനിൽ യാതൊരുവിധ സംശയങ്ങളും ഇല്ല, എമിലിയാനോ മാർട്ടിനസ് തന്നെയായിരിക്കും ഇറങ്ങുക.
സെന്റർ ബാക്കുമാരായി കൊണ്ട് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് നിക്കോളാസ് ഓട്ടമെന്റിയും ക്രിസ്റ്റ്യൻ റൊമേറോയുമാണ്.റൊമേറോ പരിക്കിൽ നിന്നും മുക്തി നേടി കൊണ്ട് തിരിച്ചെത്തിയിട്ടുണ്ട്. വലത് വിങ്ങിൽ നഹുവൽ മൊളീനയും ഇടതു വിങ്ങിൽ ടാഗ്ലിയാഫിക്കോയും ഇറങ്ങിയേക്കും.അക്കൂഞ്ഞക്ക് ഫിറ്റ്നസ് പ്രശ്നങ്ങളുണ്ട്.
മധ്യനിരയിൽ റോഡ്രിഗോ ഡി പോൾ,ലിയാൻഡ്രോ പരേഡസ് എന്നിവർക്കൊപ്പം പപ്പു ഗോമസായിരിക്കും.മുന്നേറ്റ നിരയിൽ ലയണൽ മെസ്സി,ലൗറ്ററോ,ഡി മരിയ എന്നിവരാണ് ഇറങ്ങുക. അർജന്റീനയെ സംബന്ധിച്ചിടത്തോളം മികച്ച ഇലവൻ തന്നെയാണ് അവർ സൗദിക്കെതിരെ അണിനിരത്തുക.
ആദ്യ മത്സരത്തിൽ ഒരു മിന്നുന്ന വിജയം നേടാൻ അർജന്റീനക്ക് സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പോസിബിൾ ലൈനപ്പ് ഒരിക്കൽ കൂടി താഴെ നൽകുന്നു.