എതിരാളികൾ പെറു, അർജന്റീനക്ക് ഇന്ന് വിജയം അനിവാര്യം!
ഈ വർഷം പാരീസിൽ നടക്കുന്ന ഒളിമ്പിക് ഫുട്ബോളിന് വേണ്ടിയുള്ള യോഗ്യത മത്സരങ്ങൾ ഇപ്പോൾ അരങ്ങേറുകയാണ്.കോൺമെബോൾ പ്രീ ഒളിമ്പിക് ടൂർണമെന്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. അഞ്ച് ടീമുകൾ ഉള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർക്ക് മാത്രമാണ് പിന്നീട് മുന്നോട്ട് പോവാൻ സാധിക്കുകയുള്ളൂ.അവർ തമ്മിൽ വീണ്ടും യോഗ്യത മത്സരങ്ങളിൽ ഏറ്റുമുട്ടും.
ഏതായാലും ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.പരാഗ്വയായിരുന്നു അർജന്റീനയെ സമനിലയിൽ തളച്ചിരുന്നത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.അർജന്റൈൻ ഇതിഹാസമായ ഹവിയര്‍ മശെരാനോയാണ് നിലവിൽ അർജന്റീനയുടെ അണ്ടർ 23 ടീമിനെ പരിശീലിപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതിനാൽ ഇന്ന് വളരെ നിർണായകമായ മത്സരത്തിനാണ് അർജന്റീന ഇറങ്ങുന്നത്.
🎯🇵🇪 ¡PERÚ: LA PRÓXIMA PARADA DE LA SELECCIÓN DE MASCHERANO!
— Diario Olé (@DiarioOle) January 22, 2024
🇦🇷 Argentina rescató un punto agónico en el debut por el gol de Gondou
🗓️ El miércoles a las 20 vulve a jugar (en la fecha 3 queda libre) pic.twitter.com/MhYpNARfn1
നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ പെറുവാണ്. ഈ മത്സരത്തിൽ വിജയിക്കേണ്ടത് അർജന്റീനക്ക് അനിവാര്യമാണ്. അതിനുശേഷം ചിലി,ഉറുഗ്വ എന്നിവരെയാണ് അർജന്റീനക്ക് നേരിടേണ്ടത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അർജന്റീനക്ക് ഒളിമ്പിക്ക്സിന് യോഗ്യത നേടാനുള്ള അവസരം നഷ്ടമാകും. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന മത്സരങ്ങൾ എല്ലാം തന്നെ നിർണായകമാണ്.
തിയാഗോ അൽമേഡ,വാലന്റയിൻ ബാർക്കോ,ക്രിസ്റ്റ്യൻ മെഡിന തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾ അർജന്റീനയുടെ അണ്ടർ 23 ടീമിന് വേണ്ടി കളിക്കുന്നുണ്ട്.അതേസമയം മറ്റൊരു ഗ്രൂപ്പിലാണ് ബ്രസീൽ ഇടം നേടിയിരിക്കുന്നത്.അവർ ആദ്യ മത്സരത്തിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഒളിമ്പിക്സിന് യോഗ്യത നേടാൻ അർജന്റീനക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും വരുന്ന ഒളിമ്പിക്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.