എതിരാളികൾ കരുത്തരാണ്,ഇറ്റലിയെ കുറിച്ച് സ്‌കലോണിക്ക് പറയാനുള്ളത്!

വരുന്ന ഫൈനലിസിമ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്. യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയാണ് അർജന്റീനയുടെ എതിരാളികൾ. വരുന്ന ജൂൺ ഒന്നാം തീയതി രാത്രി ഇന്ത്യൻ സമയം 12:15-ന് ഇംഗ്ലണ്ടിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.

ഈ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്. കഴിഞ്ഞ ദിവസം അർജന്റീന പരിശീലനം ആരംഭിച്ചിരുന്നു. ഏതായാലും എതിരാളികളായ ഇറ്റലിയെ കുറിച്ച് അർജന്റീനയുടെ പരിശീലകനായ സ്‌കലോണി ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. എതിരാളികൾ കരുത്തരാണ് എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എതിരാളികളുടെ കാര്യത്തിൽ ഇവിടെ ഒരു മാറ്റമുണ്ട്. കരുത്തരായ എതിരാളികളാണ് ഇത്തവണ ഉള്ളത്. അവർ ഏത് ഭൂഖണ്ഡത്തിൽ നിന്ന് വരുന്നു എന്നുള്ളതിന് പ്രാധാന്യമില്ല. മറിച്ച് അവർ കരുത്തരാണ് എന്നതിനാണ് പ്രാധാന്യം. യഥാർത്ഥത്തിൽ ഇതൊരു നല്ല സമയമല്ല. എന്തെന്നാൽ താരങ്ങൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ട്.വെക്കേഷന്റെ സമയമാണിത്. കൂടാതെ പല താരങ്ങൾക്കും പരിക്കുകളുമുണ്ട്. എല്ലാവരെയും പൂർണ്ണ സജ്ജരായി ലഭിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ അത് സാധ്യമല്ല. എന്നിരുന്നാലും ഇതൊരു മികച്ച മത്സരമായിരിക്കും. ടീമിനെ സംബന്ധിച്ചിടത്തോളം നല്ലൊരു പരീക്ഷണമായിരിക്കും ” ഇതാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്.

ഇസ്രായേലിനെതിരെയുള്ള ഒരു മത്സരം കളിക്കാൻ അർജന്റീന നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ അത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *