എങ്ങനെയാണ് ഇങ്ങനെ മോശമായി കളിക്കാൻ കഴിയുന്നത്? ബ്രസീലിന് ഫുട്ബോൾ കൾച്ചർ നഷ്ടമാകുന്നുവെന്ന് AFA ഡയറക്ടർ.

ബ്രസീലിയൻ ഫുട്ബോളിന് സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ബ്രസീൽ സെമി കാണാതെ പുറത്താവുകയായിരുന്നു.അതിനുശേഷം ഒരുപാട് തോൽവികൾ ബ്രസീലിന് വഴങ്ങേണ്ടിവന്നു. അണ്ടർ 17 വേൾഡ് കപ്പിൽ ബ്രസീൽ അർജന്റീനയോട് പരാജയപ്പെട്ടു പുറത്തായി. ഇപ്പോൾ ഒളിമ്പിക്സിന് യോഗ്യത നേടാനാവാതെ ബ്രസീലിന്റെ അണ്ടർ 23 ടീമും പുറത്തായി. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് ഇത്തവണ യോഗ്യത പോലും നേടാൻ കഴിയാതെ പോവുകയായിരുന്നു.

അങ്ങനെ എല്ലാംകൊണ്ടും കഠിനമായ ദിവസങ്ങളാണ് ബ്രസീലിയൻ ഫുട്ബോളിന് ഇപ്പോൾ ഉള്ളത്. ഇക്കാര്യത്തെക്കുറിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ജനറൽ ഡയറക്ടർ ആയ സെസാർ ലൂയിസ് മെനോട്ടി സംസാരിച്ചിട്ടുണ്ട്.ബ്രസീലിന്റെ ഫുട്ബോൾ കൾച്ചർ താഴേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. മുമ്പ് അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള ഒരു ഇതിഹാസം കൂടിയാണ് മെനോട്ടി.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീലിന്റെ മാനേജ്മെന്റ് ഇപ്പോൾ ബിസിനസിനാണ് മുൻഗണനകൾ നൽകുന്നത്.അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്.ബ്രസീലിന്റെ ഈ അവസ്ഥ എനിക്ക് നാണക്കേട് ഉണ്ടാക്കുന്നുണ്ട്. കാരണം ബ്രസീലിയൻ ഫുട്ബോളിന്റെ ഏറ്റവും മികച്ച സമയത്തിന് സാക്ഷ്യം വഹിച്ചവനാണ് ഞാൻ. 1970കളിലായിരുന്നു അത്.നിലവിൽ ബ്രസീലിന്റെ ഫുട്ബോൾ കൾച്ചർ താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അവർക്ക് അത് നഷ്ടമായി കൊണ്ടിരിക്കുന്നു.അവരിപ്പോൾ മറ്റൊരു ലോകത്താണ് ഉള്ളത്. ചില സമയത്ത് നമുക്കും ഇത് സംഭവിക്കാറുണ്ട്,എങ്ങനെയാണ് ഇത്രയധികം മോശമായി കളിക്കാൻ സാധിക്കുന്നത്? എങ്ങനെയാണ് യാതൊരുവിധ ഐഡിയകളും ഇല്ലാതെ കളിക്കുന്നത്? ഇതൊന്നും ചില സമയത്ത് നമുക്ക് തന്നെ പിടുത്തം കിട്ടില്ല. അത്തരമൊരു അവസ്ഥയിലൂടെയാണ് ബ്രസീൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത് ” ഇതാണ് മെനോട്ടി പറഞ്ഞിട്ടുള്ളത്.

ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഇതിൽ നിന്നെല്ലാം കരകയറൽ നിർബന്ധമാണ്. വരുന്ന മാർച്ച് മാസത്തിൽ ഇംഗ്ലണ്ട്, സ്പെയിൻ എന്നിവർക്കെതിരെയാണ് ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്. അതിനുശേഷം കോപ്പ അമേരിക്ക ടൂർണമെന്റിലാണ് നമുക്ക് ബ്രസീലിനെ കാണാൻ കഴിയുക.

Leave a Reply

Your email address will not be published. Required fields are marked *