എംബപ്പേയോ ഹാലന്റോ അല്ല,ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ബ്രസീലിയൻ സൂപ്പർതാരം!
നിലവിൽ ബ്രസീലിയൻ ലീഗിൽ തകർപ്പൻ പ്രകടനമാണ് ഫ്ലെമെങ്കോ നടത്തിക്കൊണ്ടിരിക്കുന്നത്.ലീഗിൽ ഒന്നാം സ്ഥാനത്ത് ഇപ്പോൾ തുടരുന്നത് അവരാണ്.അവരുടെ ഈ കുതിപ്പിൽ പ്രധാന പങ്കു വഹിക്കുന്നത് സൂപ്പർ സ്ട്രൈക്കർ പെഡ്രോയാണ്.ടിറ്റെക്ക് കീഴിൽ തകർപ്പൻ ഫോമിലാണ് പെഡ്രോ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ബ്രസീലിയൻ ലീഗിൽ മാത്രമായി താരം 10 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
മാത്രമല്ല മറ്റൊരു കണക്കുകൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്.2024 എന്ന കലണ്ടർ വർഷത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം പെഡ്രോയാണ്.ഫുട്ബോൾ ലോകത്തെ മറ്റു സ്ട്രൈക്കർമാർക്കൊന്നും താരത്തെ മറികടക്കാൻ കഴിഞ്ഞിട്ടില്ല. 28 ഗോളുകളാണ് പെഡ്രോ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ചൈനീസ് താരമായ വു ലിയാണ് വരുന്നത്. 27 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.കിലിയൻ എംബപ്പേയും ഹാലന്റുമൊക്കെ ഇവർക്ക് പിറകിലാണ് വരുന്നത്.സോഫ സ്കോർ പുറത്ത് വിട്ട കണക്കുകൾ നമുക്കൊന്ന് പരിശോധിക്കാം.
28 – 🇧🇷 Pedro
27 – 🇨🇳 Wu Lei
26 – 🇶🇦 Akram Afif
25 – 🇫🇷 Kylian Mbappé
25 – 🇨🇴 Miguel Borja
25 – 🇸🇪 Viktor Gyökeres
24 – 🇺🇾 Martín Cauteruccio
23 – 🏴 Harry Kane
23 – 🇳🇴 Erling Haaland
ഇത്രയും മിന്നുന്ന പ്രകടനം നടത്തുന്ന താരത്തെ കോപ്പ അമേരിക്കയിലേക്ക് പരിഗണിക്കാൻ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ തയ്യാറായിരുന്നില്ല. കോപ്പയിൽ ബ്രസീൽ നേരിട്ട പ്രധാന പ്രശ്നവും ഗോളടിക്കാൻ ആളില്ല എന്നുള്ളതായിരുന്നു.താരത്തിൽ ഉൾപ്പെടുത്താൻ വലിയ പ്രതിഷേധങ്ങൾ ആയിരുന്നു ബ്രസീലിൽ നിന്നും ഉയർന്നുവന്നിരുന്നത്. ബ്രസീലിനെ വേണ്ടി ആകെ 6 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളാണ് നേടിയിട്ടുള്ളത്.