ഉറുഗ്വക്കെതിരെ തിരിച്ചെത്താനുള്ള കഠിനശ്രമത്തിൽ നെയ്മർ,ടീമിനൊപ്പമുള്ള പരിശീലനത്തിൽ നിന്നും വിട്ടു നിന്ന് സൂപ്പർ താരങ്ങൾ !
വരാനിരിക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള മുന്നൊരുക്കങ്ങളിലാണ് ടിറ്റെയുടെ സംഘം.വെനിസ്വേല, ഉറുഗ്വ എന്നിവർക്കെതിരെയാണ് ബ്രസീൽ ടീം യോഗ്യത മത്സരങ്ങൾ കളിക്കുന്നത്. ടീം അംഗങ്ങൾ എല്ലാം തന്നെ ടീമിനോടൊപ്പം ചേർന്നിട്ടുണ്ട്. തുടർന്ന് ഇന്നലെ ഉച്ചക്ക് ശേഷം ബ്രസീൽ ടീം പരിശീലനം നടത്തുകയും ചെയ്തു. എന്നാൽ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, ഡഗ്ലസ് ലൂയിസ്, ഡാനിലോ, ഗബ്രിയേൽ ജീസസ്, എവെർട്ടൺ റിബയ്റൊ എന്നിവർ ഇന്നലത്തെ പരിശീലനസെഷനിൽ പങ്കെടുത്തിട്ടില്ല. സൂപ്പർ താരമായ നെയ്മറും എവെർട്ടൺ റിബയ്റൊയും തങ്ങളെ പരിക്ക് അലട്ടുന്നതിനാലാണ് ഇരുവരും ടീമിനോടൊപ്പം പരിശീലനം നടത്താതിരുന്നത്. അതേസമയം ഉറുഗ്വക്കെതിരെ നടക്കുന്ന മത്സരത്തിൽ തിരിച്ചു വരാനുള്ള കഠിനപരിശ്രമത്തിലാണ് നെയ്മർ.
Neymar corre no campo, na academia e faz tratamento em três períodos para enfrentar o Uruguai https://t.co/ylWloGJnwF pic.twitter.com/9GGlpFrhQZ
— ge (@geglobo) November 10, 2020
പിഎസ്ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് കളിക്കുമ്പോഴാണ് നെയ്മറിന് പരിക്കേറ്റത്. തുടർന്ന് താരം പരിക്കിൽ നിന്നും മുക്തനാവാനുള്ള ശ്രമത്തിലാണ്. ടീമിനോടൊപ്പം കളത്തിൽ പരിശീലനം നടത്തിയിട്ടില്ലെങ്കിലും ഇന്നലെ താരം ടീമിനൊപ്പം തന്നെ ജിമ്മിൽ പരിശീലനം നടത്തിയിരുന്നു. ഫിസിയോതെറാപ്പിസ്റ്റിന്റെ കർശനനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രമാണ് താരം ഇപ്പോൾ കാര്യങ്ങളെ മുന്നോട്ട് കൊണ്ടുപോവുന്നത്. താരത്തിന് ഉറുഗ്വക്കെതിരെ കളത്തിലിറങ്ങാൻ കഴിയുമെന്ന് തന്നെയാണ് ബ്രസീൽ ടീം വിശ്വസിക്കുന്നത്. ഡാനിലോ, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ജീസസ് എന്നിവർ ടീമിനോടൊപ്പം പരിശീലനം നടത്തിയിട്ടില്ല.പകരം ഫിസിക്കൽ കോച്ച് ഫാബിയോയുടെ കീഴിലാണ് ഇന്നലത്തെ പരിശീലനം നടത്തിയത്.
Com Neymar em tratamento e desfalques, Seleção faz primeiro treino para encarar a Venezuela https://t.co/KxAU5FEWzb pic.twitter.com/Peo3t39N0p
— ge (@geglobo) November 9, 2020