ഉജ്ജ്വല ഫ്രീകിക്ക് ഗോളിൽ നൂറ് തികച്ച് ക്രിസ്റ്റ്യാനോ,താരത്തിന്റെ ഇരട്ട ഗോൾ മികവിൽ പോർച്ചുഗലിന് ജയം.
അങ്ങനെ ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിശ്വരൂപം കണ്ട മത്സരത്തിൽ പോർച്ചുഗലിന് ജയം. താരം നേടിയ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ സ്വീഡനെ തകർത്തു വിട്ടത്. തന്റെ നൂറാം ഗോൾ ഒരു ഉജ്ജ്വല ഫ്രീകിക്കിലൂടെയാണ് റൊണാൾഡോ പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ജേഴ്സിയിൽ നൂറ് ഗോളുകൾ പൂർത്തിയാക്കുന്ന ആദ്യ യൂറോപ്യൻ ആണ് റൊണാൾഡോ. ഏകദേശം പത്ത് മാസങ്ങൾക്ക് മുമ്പ് ലക്‌സംബർഗിനെതിരെ ഗോൾ നേടിയ റൊണാൾഡോ 99 ഗോളുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ കോവിഡ് കാരണം ആരാധകരുടെ കാത്തിരിപ്പ് നീളുകയായിരുന്നു. എന്നാൽ സൂപ്പർ താരം തന്റെ ആരാധകരെ നിരാശരാക്കിയില്ല. ഇന്നലെ നേടിയ രണ്ട് ഗോളുകളും തകർപ്പൻ ഗോളുകളായിരുന്നു.
100 INTERNATIONAL GOALS FOR @CRISTIANO 🇵🇹💯 pic.twitter.com/8m8wUpoHlI
— B/R Football (@brfootball) September 8, 2020
ബെർണാഡോ സിൽവ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാവോ ഫെലിക്സ് എന്നിവരായിരുന്നു പോർച്ചുഗലിന്റെ ആക്രമണനിര. എന്നാൽ ഗോൾ നേടാൻ നാല്പത്തിയഞ്ചു മിനുട്ടുകൾ വേണ്ടി വന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഒരു ഉജ്ജ്വല ഫ്രീകിക്കിലൂടെയാണ് റൊണാൾഡോ പോർച്ചുഗലിന്റെ ആദ്യഗോളും തന്റെ നൂറാം ഗോളും കണ്ടെത്തിയത്. അതിന് മുമ്പ് 44-ആം മിനിറ്റിൽ സ്വീഡൻ താരം ഗുസ്താവ് രണ്ടാം മഞ്ഞകാർഡ് കണ്ടു പുറത്തു പോയത് സ്വീഡന് തിരിച്ചടിയായിരുന്നു. 72-ആം മിനിറ്റിൽ റൊണാൾഡോ തന്നെയാണ് പോർച്ചുഗലിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയത്. ഒരു തകർപ്പൻ ലോങ്ങ് റേഞ്ചിലൂടെയാണ് റൊണാൾഡോ ഇരട്ടഗോൾ പൂർത്തിയാക്കിയത്. ഫെലിക്സ് ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളിലും ജയം നേടിയ പോർച്ചുഗൽ ഒന്നാമതെത്തി. ആറ് പോയിന്റാണ് പറങ്കിപ്പടയുടെ സമ്പാദ്യം
Cristiano Ronaldo scores goal No. 100 for Portugal!
— ESPN FC (@ESPNFC) September 8, 2020
He is the second man to score 100 international goals and the first European man to reach that mark 👏 pic.twitter.com/pn1AvnM4Xj