ഈ വർഷത്തെ ലീഗ് ടോപ് സ്‌കോറർമാർ, ക്രിസ്റ്റ്യാനോ തന്നെ ഒന്നാമൻ !

മുപ്പത്തിയഞ്ചാം വയസ്സിലും തന്നെ മറികടക്കാൻ എതിരാളികൾ ആയിട്ടില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ജൈത്രയാത്ര തുടരുകയാണ്. ഈ വർഷം അവസാനിക്കുമ്പോൾ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമാര് എന്ന് ചോദിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് തന്നെയാണ് ഉത്തരം. 33 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഈ വർഷം തന്റെ ലീഗിൽ അടിച്ചു കൂട്ടിയത്. 32 ഗോളുകൾ നേടിയ റോബർട്ട്‌ ലെവന്റോസ്ക്കിയാണ് ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരം. 28 ഗോളുകൾ നേടിയ ലാസിയോ സ്‌ട്രൈക്കർ ഇമ്മൊബിലെയാണ് ഈ വർഷം കൂടുതൽ ഗോളുകൾ നേടിയ മൂന്നാമത്തെ താരം. 23 ഗോളുകൾ നേടിയ ഹാലണ്ട്, സലാ എന്നിവർ തൊട്ട് പിറകിൽ ഫിനിഷ് ചെയ്തു. അതേസമയം സൂപ്പർ താരമായ മെസ്സി 19 ഗോളുകളുമായി പിന്നിലാണ്. കിലിയൻ എംബാപ്പെയും പാതിവഴിയിൽ ഉപേക്ഷിച്ച ലീഗ് വണ്ണിൽ 19 ഗോളുകൾ നേടിയിട്ടുണ്ട്.

ടോപ് ഫൈവ് ലീഗുകളിലെയും ചാമ്പ്യൻസ് ലീഗിലെയും ഈ വർഷത്തെ ടോപ് സ്‌കോറർമാരുടെ ലിസ്റ്റ് താഴെ നൽകുന്നു..

സിരി എ

ക്രിസ്റ്റ്യാനോ (33)
ഇമ്മോബിലെ (28)
ലുക്കാക്കു (22)
ഇബ്രാഹിമോവിച്ച് (20)
കാപുട്ടോ (19)

ബുണ്ടസ്ലിഗ

ലെവന്റോസ്ക്കി (32)
ഹാലണ്ട് (23)
സിൽവ (18)
വെഗോസ്റ്റ് (18)
സ്റ്റിണ്ടൽ (16)

പ്രീമിയർ ലീഗ്

സലാ (23)
ബ്രൂണോ (18)
വാർഡി (17)
സൺ (17)
കാൽവെർട്ട് ലെവിൻ (16)
കെയ്ൻ (16)
ഇങ്ക്സ് (16)

ലാലിഗ

മെസ്സി (19)
മൊറീനോ (18)
ബെൻസിമ (17)
അസ്പാസ് (16)
സുവാരസ് (14)

ലീഗ് വൺ

എംബാപ്പെ (19)
ബെൻ യെഡർ (12)
ഡിയ (12)
ഡെലോർട്ട് (11)
ടോക്കോ ഇകാമ്പി (11)

ചാമ്പ്യൻസ് ലീഗ്

ലെവന്റോസ്ക്കി ( 8)
ഹാലണ്ട് (8)
മൊറാറ്റ (7)
റാഷ്ഫോർഡ് (6)
ക്രിസ്റ്റ്യാനോ (6)
ഇലിസിച്ച് (6)

Leave a Reply

Your email address will not be published. Required fields are marked *