ഈ വിജയത്തിന് തിളക്കമേറെ, പരീക്ഷ പാസായി ലാമിനെ യമാൽ!

നിലവിൽ യൂറോ കപ്പിൽ സ്പെയിനിന്റെ ദേശീയ ടീമിനോടൊപ്പമാണ് യുവ സൂപ്പർതാരമായ ലാമിനെ യമാൽ ഉള്ളത്. കേവലം 16 വയസ്സ് മാത്രമുള്ള താരം സ്പെയിനിനൊപ്പം മൂന്ന് മത്സരങ്ങളും കളിച്ചു കഴിഞ്ഞു.ഒരു അസിസ്റ്റ് താരം സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ മികച്ച പ്രകടനമാണ് അദ്ദേഹം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

എന്നാൽ യൂറോ കപ്പിനൊപ്പം മറ്റൊരു ജോലി കൂടി അദ്ദേഹത്തിന് ചെയ്തു തീർക്കാനുണ്ടായിരുന്നു. മറ്റൊന്നുമല്ല,പഠനം തന്നെയായിരുന്നു അത്. അതായത് യൂറോ കപ്പിനിടെയാണ് അദ്ദേഹത്തിന്റെ പരീക്ഷ നടന്നിരുന്നത്.ഹൈസ്കൂൾ ഡിപ്ലോമയാണ് അദ്ദേഹം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. അതിലെ നാലാമത്തെ ESO എക്സാമായിരുന്നു ഈ യൂറോ കപ്പിനിടെ നടന്നിരുന്നത്. പഠിക്കാനുള്ള സാധനസാമഗ്രികളുമായായിരുന്നു അദ്ദേഹം യൂറോ ക്യാമ്പിൽ എത്തിയിരുന്നത്.

തുടർന്ന് അദ്ദേഹം ഓൺലൈൻ ആയിക്കൊണ്ട് എക്സാം അറ്റൻഡ് ചെയ്യുകയും ചെയ്തു. ഇപ്പോൾ അതിലെ റിസൾട്ട് വന്നിട്ടുണ്ട്.ലാമിനെ യമാൽ പരീക്ഷ പാസായിരിക്കുന്നു എന്ന സന്തോഷ വാർത്തയാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ കഡേനെ കോപ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ അദ്ദേഹത്തിന്റെ നിലവിലെ കോഴ്സ് അവസാനിച്ചിട്ടുണ്ട്.ഇനി ഹൈസ്കൂൾ ഘട്ടത്തിലെ രണ്ടു വർഷങ്ങൾ കൂടി അദ്ദേഹത്തിന്റെ മുന്നിൽ അവശേഷിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം വേറെ ഏതെങ്കിലും കോഴ്സിലേക്ക് മാറുമോ എന്നുള്ളത് വ്യക്തമല്ല.

ഏതായാലും ഇനി തനിക്ക് സമ്മർദ്ദം ഇല്ലാതെ കളിക്കാമല്ലോ എന്ന് യമാൽ തന്നെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. കേവലം 16 വയസ്സ് മാത്രമുള്ള താരം ഇന്ന് ബാഴ്സയുടെയും സ്പെയിനിന്റെയും നിർണായക താരമാണ്.സ്പെയിൻ അടുത്ത പ്രീ ക്വാർട്ടർ മത്സരത്തിൽ ജോർജിയയെ നേരിടാനുള്ള ഒരുക്കത്തിലാണ്. ഈ മാസം മുപ്പതാം തീയതി അർദ്ധരാത്രിയാണ് ഈ മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!