ഈ വിജയം കൊണ്ട് കിരീടം നേടുമെന്ന് ആരും കരുതേണ്ട : സ്കലോനി പറയുന്നു.
വേൾഡ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അർജന്റീന പോളണ്ടിനെ പരാജയപ്പെടുത്തിയത്.മാക്ക് ആല്ലിസ്റ്റർ,ഹൂലിയൻ ആൽവരസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.
എന്നാൽ ഈ വിജയത്തിന് ശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോനി ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഈ വിജയം കൊണ്ട് അർജന്റീനക്ക് കിരീടം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.അർജന്റീന കിരീട ഫേവറേറ്റുകൾ അല്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സ്കലോനിയുടെ വാക്കുകൾ ഇങ്ങനെയാണ്.
#Qatar2022 #DatoAlbiceleste 🇦🇷
— Selección Argentina 🇦🇷 (@Argentina) November 30, 2022
Apunten, disparen 🎯
Lionel Messi fue el jugador que más veces remató al arco rival. pic.twitter.com/wTY7gcwest
” ഞങ്ങൾ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.ഞങ്ങൾക്ക് ഇത് തുടരേണ്ടതുണ്ട്.ഞങ്ങൾ ഈ വേൾഡ് കപ്പിലെ ഫേവറേറ്റുകൾ അല്ല.ബുദ്ധിമുട്ടുകളുള്ള ഒരു ടീമാണ് ഞങ്ങൾ. പക്ഷേ ഞങ്ങൾ പോരാടാൻ തന്നെയാണ് പോകുന്നത്. ഈയൊരു വിജയം കൊണ്ട് അർജന്റീന കിരീടം നേടാൻ പോകുന്നു എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ് ” ഇതാണ് പരിശീലകനായ സ്കലോനി പറഞ്ഞിട്ടുള്ളത്.
ഏതായാലും അർജന്റീനയെ സംബന്ധിച്ചിടത്തോളം പ്രീ ക്വാർട്ടർ ഒരല്പം എളുപ്പമാണ്.ഓസ്ട്രേലിയ ആണ് അർജന്റീനയുടെ എതിരാളികൾ.