ഈ മാസം അർജന്റീന സൗഹൃദമത്സരത്തിനിറങ്ങും, എതിരാളികൾ ഇവർ!
ദിവസങ്ങൾക്ക് മുമ്പായിരുന്നു കോൺമെബോൾ ഈ മാസത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കാൻസൽ ചെയ്തത്. കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഫിഫ അഭ്യർത്ഥന പരിഗണിച്ചു കൊണ്ടാണ് കോൺമെബോൾ മത്സരങ്ങൾ നീട്ടിവെച്ചത്. ഈ മത്സരങ്ങൾ എന്ന് നടത്തുമെന്ന് വ്യക്തമല്ല. ഇതോടെ അർജന്റീന-ബ്രസീൽ പോരാട്ടത്തിനുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. അർജന്റീനക്ക് ബ്രസീലിനോടും ഉറുഗ്വയോടുമായിരുന്നു മത്സരങ്ങൾ ഉണ്ടായിരുന്നത്. പക്ഷെ ഈ മാസം ഒരു മത്സരമെങ്കിലും കളിക്കണമെന്ന നിലപാടിലാണ് അർജന്റീന. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Argentina to play friendly match vs. Ecuador this month. https://t.co/Utz8CJrQox
— Mundo Albiceleste 🇦🇷 (@MundoAlbicelest) March 12, 2021
ഇതുപ്രകാരം ഒരു സൗഹൃദമത്സരമാണ് അർജന്റീന കളിക്കാൻ ഉദ്ദേശിക്കുന്നത്. ഇക്വഡോറായിരിക്കും അർജന്റീനയുടെ എതിരാളികൾ.ഈ മാസം 25-ആം തിയ്യതിയോ അതല്ലെങ്കിൽ 26-ആം തിയ്യതിയോ ആയിരിക്കും മത്സരം അരങ്ങേറുക.സാന്റിയാഗോ ഡെൽ എസ്റ്റേറോ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം അരങ്ങേറുക. അതേസമയം യൂറോപ്യൻ ലീഗുകളിൽ ഉള്ള അർജന്റൈൻ താരങ്ങൾ കളിക്കാനുള്ള സാധ്യതകൾ കുറവാണ്. മിക്ക ക്ലബുകളും അവരുടെ താരങ്ങൾക്ക് യാത്രാവിലക്ക് കല്പിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ സൂപ്പർ താരം ലയണൽ മെസ്സിയുൾപ്പെടുന്ന താരങ്ങൾ ഈ മത്സരത്തിൽ കളിക്കുമോ എന്നുള്ളത് സംശയകരമാണ്.അതിന് സാധിക്കില്ല എങ്കിൽ സ്കലോണി അർജന്റീനയിലെ താരങ്ങളെ ഉപയോഗിച്ച് കളിച്ചേക്കും.
Argentina to play friendly match vs. Ecuador this month. https://t.co/yiBoCG5VCR
— Roy Nemer (@RoyNemer) March 12, 2021