ഈ ആളുകൾ ഞങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു,സ്കലോണി രാജി ആലോചിക്കാൻ കാരണമെന്ത്?

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഒരു ചരിത്രവിജയം സ്വന്തമാക്കാൻ ലോക ചാമ്പ്യന്മാരായ അർജന്റീന സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയത്.മാരക്കാനയിൽ വെച്ചു കൊണ്ടായിരുന്നു ഈ വിജയം അവർ നേടിയിരുന്നത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ആദ്യമായാണ് ബ്രസീൽ സ്വന്തം നാട്ടിൽ വെച്ച് പരാജയപ്പെടുന്നത്. അതിനിപ്പോൾ കാരണക്കാരായിരിക്കുന്നത് അർജന്റീനയാണ്.

എന്നാൽ മത്സരത്തിനുശേഷം അർജന്റീനയുടെ മുഖ്യ പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞ ചില കാര്യങ്ങൾ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. അർജന്റീനയുടെ പരിശീലക സ്ഥാനത്തുനിന്നും രാജിവെക്കുകയാണ് എന്ന സൂചനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്.ഇവിടെ തുടരുക ബുദ്ധിമുട്ടാണ്,വിജയങ്ങൾ നേടുക ബുദ്ധിമുട്ടാണ്, ഈ ആളുകൾ ഞങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്നായിരുന്നു മത്സരശേഷം സ്കലോണി പറഞ്ഞിരുന്നത്.ഇത് എല്ലാവരെയും ഞെട്ടിപ്പിച്ചിട്ടുണ്ട്. കാരണം അർജന്റീനക്ക് അകത്ത് പ്രശ്നങ്ങൾ നടക്കുന്നതായി യാതൊരുവിധ സൂചനകളും ലഭിച്ചിരുന്നില്ല.

അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് സ്കലോണിക്കും AFA ക്കും ഇടയിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ക്ലോഡിയോ ടാപ്പിയയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ആഭ്യന്തര പ്രശ്നങ്ങളാണ് ഉള്ളത്. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ഇതൊക്കെയാണ് സ്കലോണിയെ ഈ തീരുമാനത്തിലേക്ക് നയിക്കുന്നത്.

എന്നാൽ പല അർജന്റൈൻ താരങ്ങൾക്കും ഇതേക്കുറിച്ച് ധാരണയില്ല.താരങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഒന്നുമില്ല എന്ന് തന്നെയാണ് റിപ്പോർട്ടുകൾ. പക്ഷേ പരിശീലകന് എന്തൊക്കെയോ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അത് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പരിഹരിച്ചുകൊണ്ട് അദ്ദേഹത്തെ നിലനിർത്താൻ ശ്രമിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇനി അടുത്ത മാർച്ച് മാസത്തിലാണ് അർജന്റീന കളിക്കളത്തിൽ എത്തുക.

Leave a Reply

Your email address will not be published. Required fields are marked *