ഈഗോയുള്ളവൻ, CR7നെ പുറത്തിരുത്തിയാൽ പോർച്ചുഗൽ രക്ഷപ്പെടും:പാട്രിക്ക് ബെർഗർ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇപ്പോൾ പുറത്തിറക്കുന്നത്. 39 കാരനായ താരം തുടർച്ചയായി രണ്ടു മത്സരങ്ങളിൽ ഹാട്രിക്കുകൾ കരസ്ഥമാക്കിയിരുന്നു. ഈ സീസണിൽ ആകെ 42 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

വരുന്ന യൂറോ കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് പോർച്ചുഗൽ. പരിശീലകൻ റോബർട്ടോ മാർട്ടിനസിന് കീഴിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് റൊണാൾഡോ. എന്നാൽ യൂറോ കപ്പിൽ റൊണാൾഡോയെ കളിപ്പിക്കാതിരുന്നാൽ പോർച്ചുഗല്ലിന് വലിയ കിരീട സാധ്യതയുണ്ട് എന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് പാട്രിക്ക് ബെർഗർ. ലിവർപൂൾ,ബൊറൂസിയ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് പാട്രിക്ക്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“റൊണാൾഡോയുടെ പ്രായം ഒരു പ്രശ്നമാണ്. അദ്ദേഹം ലോകത്തെ മികച്ച താരങ്ങൾ ഒരാളാണെങ്കിലും അദ്ദേഹത്തിന് 39 വയസ്സായി എന്നുള്ള യാഥാർത്ഥ്യം നമ്മൾ മറക്കരുത്. ഖത്തർ വേൾഡ് കപ്പിൽ അദ്ദേഹത്തെ സ്റ്റാർട്ട് ചെയ്യിപ്പിക്കുന്നതിന് പകരം ബെഞ്ചിൽ ഇരുത്തുകയായിരുന്നു വേണ്ടിയിരുന്നത്.അവസാനത്തെ 25 മിനിറ്റ് കളിപ്പിച്ചാൽ പോലും അദ്ദേഹത്തിന് അവസരങ്ങൾ ഉണ്ടാക്കാൻ കഴിയും.പക്ഷേ ഈഗോ പ്രശ്നമുള്ള വ്യക്തിയാണ് റൊണാൾഡോ.അതുകൊണ്ടുതന്നെ ബെഞ്ചിൽ ഇരുത്താൻ നമുക്ക് കഴിയില്ല.വരുന്ന യൂറോകപ്പിൽ അവർക്ക് വലിയ സാധ്യതകൾ ഉണ്ട്. പക്ഷേ അവർ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തണം. അങ്ങനെയാണെങ്കിൽ അവരുടെ കിരീട സാധ്യത വർദ്ധിക്കുകയാണ് ചെയ്യുക ” ഇതാണ് മുൻ ചെക്ക് റിപ്പബ്ലിക് താരം കൂടിയായ ബെർഗർ പറഞ്ഞിട്ടുള്ളത്.

പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൊണാൾഡോ തന്നെയാണ്. റോബർട്ടോ മാർട്ടിനസിന് കീഴിലും ഗോളടിച്ചു കൂട്ടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പോർച്ചുഗൽ പരാജയപ്പെട്ടത് ഏവരെയും ഞെട്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *