ഇസ്രായേലിനെ തകർത്ത് തരിപ്പണമാക്കി റൊണാൾഡോയും സംഘവും!
ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ കരുത്തരായ പോർച്ചുഗല്ലിന് മിന്നും വിജയം.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗൽ ഇസ്രായേലിനെ തകർത്തു തരിപ്പണമാക്കി വിട്ടത്.ഇരട്ടഗോളുകളും ഒരു അസിസ്റ്റും നേടിയ ബ്രൂണോ ഫെർണാണ്ടസാണ് പോർച്ചുഗല്ലിന്റെ വിജയശില്പി. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ജോവോ കാൻസെലോ നേടി.ഇതോടെ പോർച്ചുഗല്ലിന്റെ സൗഹൃദമത്സരങ്ങൾ പൂർത്തിയായി. ഇനി യൂറോ കപ്പിലാണ് റൊണാൾഡോയും സംഘവും ബൂട്ടണിയുക.
Portugal's 🇵🇹 European title defence ready to go 🚀 pic.twitter.com/qCorcn7nKD
— 433 (@433) June 9, 2021
നിരവധി അവസരങ്ങളായിരുന്നു തുടക്കം മുതലേ പോർച്ചുഗല്ലിന് ലഭിച്ചു കൊണ്ടിരുന്നത്. എന്നാൽ ഗോൾ ലഭിക്കാൻ 42-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ബ്രൂണോ ഫെർണാണ്ടസാണ് ആദ്യഗോൾ നേടിയത്.രണ്ട് മിനുട്ടിന് ശേഷം റൊണാൾഡോയുടെ ഗോളും പിറന്നു.ബ്രൂണോ അസിസ്റ്റിൽ നിന്നാണ് റൊണാൾഡോ ഗോൾ നേടിയത്.71-ആം മിനുട്ടിൽ റൊണാൾഡോയെ പരിശീലകൻ പിൻവലിച്ചു.86-ആം മിനിറ്റിൽ ജോവോ കാൻസെലോ പോർച്ചുഗല്ലിന്റെ ലീഡുയർത്തി.90-ആം മിനുട്ടിലാണ് ബ്രൂണോ പോർച്ചുഗല്ലിന്റെ ഗോൾപട്ടിക പൂർത്തിയാക്കുന്നത്. ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് ബ്രൂണോ ടീമിന്റെ നാലാം ഗോൾ കണ്ടെത്തിയത്.ഇനി ഹങ്കറിക്കെതിരെയാണ് പോർച്ചുഗല്ലിന്റെ മത്സരം.