ഇഷ്ടപ്പെട്ട ക്ലബ്ബുകൾ ഏതൊക്കെയാണ്? വെളിപ്പെടുത്തി സ്‌കലോണി!

നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ വെനിസ്വേലയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 2:30നാണ് ഈയൊരു മത്സരം നടക്കുക.വെനിസ്വേലയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.സൂപ്പർതാരം ലയണൽ മെസ്സി ഈ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്.

ഈ മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് കോൺഫറൻസിൽ ഒരുപാട് കാര്യങ്ങൾ കുറിച്ച് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി സംസാരിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഇപ്പോൾ ഇഷ്ടപ്പെട്ട ക്ലബ്ബ് ഏതാണ് എന്നായിരുന്നു ഒരു ചോദ്യം. മൂന്ന് യൂറോപ്പ്യൻ ക്ലബ്ബുകളെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. കൂടാതെ ഫോളോ ചെയ്യുന്ന അർജന്റൈൻ ക്ലബ്ബുകളെയും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.സ്‌കലോണിയുടെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഒരു ടീമിനെ മാത്രമല്ല ഞാൻ ഇഷ്ടപ്പെടുന്നു. ഫിലോസഫി ഇഷ്ടപ്പെടുന്ന കുറച്ച് അധികം ക്ലബ്ബുകളുണ്ട്. അതിലൊന്ന് ബയേർ ലെവർകൂസനാണ്. കൂടാതെ മാഞ്ചസ്റ്റർ സിറ്റിയും പിഎസ്ജിയും വരുന്നു. ഇവരെ ഫോളോ ചെയ്യാൻ കാരണമുണ്ട്. കാരണം അവരുടെ ഫിലോസഫി ദേശീയ ടീമിൽ നമ്മൾ താരങ്ങളിൽ ഉപയോഗിക്കേണ്ടി വന്നേക്കും.കൂടാതെ അർജന്റീന ക്ലബ്ബുകളെയും ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്.ബൊക്ക,റിവർ,വെലസ് എന്നിവരെയൊക്കെ ഞങ്ങൾ ഫോളോ ചെയ്യുന്നുണ്ട്. അർജന്റീനയിലെ പരമാവധി എല്ലാ മത്സരങ്ങളും ഞങ്ങൾ വീക്ഷിക്കുന്നുണ്ട് “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സമീപകാലത്ത് അർജന്റീന മികച്ച പ്രകടനം നടത്തുന്നുണ്ട്.എന്നാൽ കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് അവർക്ക് ഒരു തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എന്നാൽ ലയണൽ മെസ്സിയുടെ അഭാവത്തിൽ ആയിരുന്നു ആ മത്സരം കളിച്ചിരുന്നത്. മെസ്സി മടങ്ങിയെത്തുമ്പോൾ കൂടുതൽ മികവ് പുലർത്താൻ കഴിയും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. സൂപ്പർ താരങ്ങളായ എമി മാർട്ടിനസ്,റൊമേറോ എന്നിവർ വെനിസ്വേലക്കെതിരെ ഇല്ലാത്തത് അർജന്റീനക്ക് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *