ഇവൻ അർജന്റീനയുടെ ഭാവി വാഗ്ദാനം,വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി!

ഇത്തവണത്തെ ഫിഫ അണ്ടർ 17 വേൾഡ് കപ്പിന് ഇന്നലെ ഇൻഡോനേഷ്യയിൽ വച്ചുകൊണ്ട് വിരാമമായിരുന്നു. യൂറോപ്പ്യൻ വമ്പൻമാരായ ജർമ്മനിയാണ് വേൾഡ് കപ്പ് സ്വന്തമാക്കിയത്. മറ്റൊരു യൂറോപ്പ്യൻ കരുത്തരായ ഫ്രാൻസിനെയാണ് അവർ പരാജയപ്പെടുത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ജർമ്മനി വിജയം സ്വന്തമാക്കിയത്.

മൂന്നാം സ്ഥാനം മാലി സ്വന്തമാക്കിയപ്പോൾ നാലാം സ്ഥാനം അർജന്റീനയാണ് നേടിയത്. ബ്രസീലിന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന സെമിഫൈനലിൽ പ്രവേശിച്ചിരുന്നത്.എച്ചവേരിയുടെ ഹാട്രിക്കായിരുന്നു ബ്രസീലിനെതിരെ അർജന്റീനക്ക് തകർപ്പൻ വിജയം സ്വന്തമാക്കിയത്. പിന്നീട് സെമിഫൈനലിൽ ജർമനിയോട് പൊരുതി കൊണ്ടാണ് അർജന്റീന പരാജയപ്പെട്ടത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു അർജന്റീനക്ക് പുറത്താവേണ്ടി വന്നത്.

ആ മത്സരത്തിൽ അർജന്റൈൻ ആരാധകരുടെ മനം കവർന്ന താരമാണ് അഗുസ്റ്റിൻ റൂബർട്ടോ. ജർമ്മനിക്കെതിരെ ഹാട്രിക്കായിരുന്നു അദ്ദേഹം നേടിയിരുന്നത്. ഈ സൂപ്പർ താരം തന്നെയാണ് ഇപ്പോൾ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുള്ളത്.അണ്ടർ 17 വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം റൂബർട്ടോയാണ്.

ഏഴു മത്സരങ്ങളാണ് അദ്ദേഹം വേൾഡ് കപ്പിൽ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 8 ഗോളുകൾ അദ്ദേഹം കരസ്ഥമാക്കി. ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം ജർമ്മനിയുടെ പാരീസ് ബ്രണ്ണറാണ് സ്വന്തമാക്കിയിട്ടുള്ളത്. ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം ഫ്രാൻസിന്റെ പോൾ ആർഗ്നി സ്വന്തമാക്കി. ഏതായാലും റൂബർട്ടോ അർജന്റീനക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന ഒരു താരമാണ്.അവരുടെ ഭാവി വാഗ്ദാനമാണ്.അർജന്റൈൻ വമ്പൻമാരായ റിവർ പ്ലേറ്റിനു വേണ്ടിയാണ് അവർ കളിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *