ഇറ്റലി ടീമിൽ എടുത്തിരുന്നോ? യാഥാർത്ഥ്യം വെളിപ്പെടുത്തി അർജന്റൈൻ താരം സെൻസി!
ഈ വരുന്ന ജൂൺ മാസം ഒന്നാം തീയതിയാണ് അർജന്റീനയും ഇറ്റലിയും തമ്മിൽ ഏറ്റുമുട്ടുന്ന ഫൈനലിസിമ പോരാട്ടം അരങ്ങേറുന്നത്. ഇംഗ്ലണ്ടിലെ വെബ്ലിയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഈ മത്സരത്തിനുള്ള അർജന്റീനയുടെ പ്രാഥമിക സ്ക്വാഡ് പരിശീലകനായ ലയണൽ സ്കലോണി പുറത്തുവിട്ടിരുന്നു.ഫെയനൂർദിന്റെ ഡിഫന്ററായ മാർക്കോസ് സെൻസിയെ സ്കലോണി ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
അതേസമയം മാൻസീനി അദ്ദേഹത്തെ ഈ മത്സരത്തിനുള്ള ഇറ്റാലിയൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു.ഏതായാലും ഈ വാർത്തയുടെ നിജസ്ഥിതി ഇപ്പോൾ സെൻസി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.അതായത് ഇറ്റാലിയൻ ടീമിൽ നിന്നും വിളി വന്നിരുന്നുവെന്നും എന്നാൽ അത് താൻ നിരസിക്കുകയായിരുന്നു എന്നുമാണ് സെൻസി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 19, 2022
” ഇറ്റലി എന്നെ വിളിച്ചിരുന്നു എന്നുള്ളത് സത്യമാണ്.റോബെർട്ടോ മാൻസിനി എന്നെ കോൺടാക്ട് ചെയ്തിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ പ്രൊജക്ടിനെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. ഇതിന് പുറമെ ഇറ്റാലിയൻ ദേശീയ ടീമിന്റെ കോച്ചിംഗ് സ്റ്റാഫും എന്നോട് സംസാരിച്ചിരുന്നു. പക്ഷേ ഞാൻ എന്റെ രാജ്യത്തിനുവേണ്ടി കളിക്കാനാണ് ആഗ്രഹിക്കുന്നത് എന്നുള്ളത് അവരെ അറിയിച്ചു. എന്റെ തീരുമാനം വളരെയധികം വ്യക്തമായിരുന്നു ” ഇതാണ് സെൻസി പറഞ്ഞത്.
അതേസമയം നിലവിലെ അർജന്റൈൻ ദേശീയ ടീമിന്റെ പുരോഗതിയെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.ടീമിൽ ശരിയായ മാറ്റങ്ങളാണ് ഇതുവരെ സ്കലോണി നടത്തിയിട്ടുള്ളത് എന്നാണ് സെൻസി പറഞ്ഞത്. കൂടാതെ അർജന്റീനയുടെ വേൾഡ് കപ്പ് ടീമിൽ ഇടം പിടിക്കാൻ ശ്രമം നടത്തുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.