ഇറ്റലി ജയിച്ചു,പക്ഷെ ജയിക്കാനാവാതെ ജർമ്മനിയും ഇംഗ്ലണ്ടും!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ഇറ്റലി വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഹങ്കറിയെയാണ് അസൂറിപ്പട പരാജയപ്പെടുത്തിയത്.നിക്കോളോ ബറെല്ല,ലോറെൻസോ പെല്ലഗ്രിനി എന്നിവരാണ് ഇറ്റലിക്ക് വേണ്ടി ഗോളുകൾ നേടിയത്.മാൻസിനി സെൽഫ് ഗോൾ വഴങ്ങിയതാണ് ഹംഗറിയുടെ സ്കോർ കാർഡിൽ ചേർത്തപ്പെട്ട ഗോൾ. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയം നേടാനാവാതെ പോയ ഇറ്റലിക്ക് ആശ്വാസം പകരുന്നതാണ് ഈ വിജയം.
🗒️ REPORT: First-half goals from Nicolò Barella and Lorenzo Pellegrini set Italy on their way to a victory at home to Hungary…
— UEFA Nations League (@EURO2024) June 7, 2022
🇮🇹 Who impressed? #NationsLeague
അതേസമയം ഇതേ ഗ്രൂപ്പിൽ തന്നെ നടന്ന വമ്പന്മാരുടെ പോരാട്ടം സമനിലയിൽ കലാശിച്ചു. ഓരോ ഗോളുകൾ വീതം നേടി കൊണ്ടാണ് ജർമ്മനിയും ഇംഗ്ലണ്ടും സമനിലയിൽ പിരിഞ്ഞത്.മത്സരത്തിന്റെ 50-ആം മിനുട്ടിൽ ഹോഫ്മാൻ ജർമ്മനിക്ക് ലീഡ് നേടി കൊടുക്കുകയായിരുന്നു. എന്നാൽ 88ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ കെയ്ൻ ഇംഗ്ലണ്ടിന് സമനില നേടിക്കൊടുത്തു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഹങ്കറിയോട് പരാജയപ്പെട്ടിരുന്നു. അതേസമയം ഇറ്റലിയോട് സമനില വഴങ്ങിയത് ശേഷമാണ് വീണ്ടും ജർമ്മനി സമനിലയിൽ കുരുങ്ങുന്നത്.
Germany and England ends in a 1-1 draw 🇩🇪⚔️🏴 pic.twitter.com/A6BAb9p3Mi
— FOX Soccer (@FOXSoccer) June 7, 2022
നിലവിൽ ഗ്രൂപ്പിൽ ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്റാണ് ഇറ്റലിക്കുള്ളത്. 3 പോയിന്റുള്ള ഹങ്കറി രണ്ടാംസ്ഥാനത്താണ്. ജർമ്മനി മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണുള്ളത്.