ഇറ്റലിയുടെ റാഞ്ചൽ തുടരുന്നു, അർജന്റീനക്ക് വേണ്ടി കളിച്ച ഡിഫൻഡറെ സ്വന്തമാക്കാൻ മാൻസീനി.
അർജന്റീനയിൽ നിന്നും ബ്രസീലിൽ നിന്നുമൊ ക്കെ ഒരുപാട് സൂപ്പർതാരങ്ങളെ സ്വന്തമാക്കുന്നത് ശീലമാക്കിയ ദേശീയ ടീമാണ് ഇറ്റലി. അത്തരത്തിലുള്ള നിരവധി സൂപ്പർതാരങ്ങൾ ഇറ്റാലിയൻ ദേശീയ ടീമിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ യുവ സൂപ്പർതാരമായ മാറ്റിയോ റെറ്റേഗിയെയായിരുന്നു അവർ സ്വന്തമാക്കിയിരുന്നത്.24 കാരനായ താരത്തെ അർജന്റീനയിൽ നിന്നുമായിരുന്നു ഇറ്റലി സ്വന്തമാക്കിയത്.
ഇറ്റലിക്ക് വേണ്ടി ആകെ മൂന്ന് മത്സരങ്ങളാണ് റെറ്റെഗി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് രണ്ടു ഗോളുകൾ താരം നേടിയിട്ടുണ്ട്. ഏതായാലും മറ്റൊരു അർജന്റീന താരത്തെ കൂടി സ്വന്തമാക്കാൻ ഇപ്പോൾ ഇറ്റലിയുടെ പരിശീലകനായ റോബെർട്ടോ മാൻസീനി ശ്രമിക്കുന്നുണ്ട്.അർജന്റൈൻ ഡിഫൻഡറായ മാർക്കോ സെനസിയെയാണ് ഇറ്റലി തങ്ങളുടെ നാഷണൽ ടീമിലേക്ക് എത്തിക്കുക.
Italy coach Roberto Mancini is looking to call up Marcos Senesi to the Italian national team. Senesi played one match for Argentina vs. Estonia last year. Via @diarioas. pic.twitter.com/qCZet54eCK
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) June 25, 2023
അർജന്റീനക്ക് വേണ്ടി ഒരു മത്സരമാണ് സെനസി കളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം എസ്റ്റോണിയക്കെതിരെ നടന്ന സൗഹൃദമത്സരത്തിൽ ഈ താരം അർജന്റീനക്ക് വേണ്ടി കളിച്ചിരുന്ന. ലയണൽ മെസ്സി അഞ്ചു ഗോളുകൾ നേടിയ മത്സരമായിരുന്നു അത്. പക്ഷേ അതിനുശേഷം അവസരം ലഭിക്കാത്തതിനാൽ അദ്ദേഹം ഇറ്റാലിയൻ ദേശീയ ടീമിനെ പരിഗണിച്ചേക്കും. അടുത്ത ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് ഇറ്റലി കളിക്കുന്നത്. ആ മത്സരങ്ങൾക്ക് വേണ്ടിയുള്ള ടീമിൽ സെനസിയെ ഇറ്റലി ഉൾപ്പെടുത്തിയേക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.
പ്രമുഖ മാധ്യമമായ ഡയാരിയോ AS ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ബേൺമൗത്തിന് വേണ്ടിയാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്. 26 കാരനായ താരം ഫൈനലിസിമ നേടിയ അർജന്റീന ദേശീയ ടീമിന്റെ ഭാഗമായിരുന്നു. ഏതായാലും സെനസി അർജന്റീനയിൽ തന്നെ തുടരുമോ അതല്ല ഇറ്റലിയെ തിരഞ്ഞെടുക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.