ഇരട്ടഗോളുകളുമായി റിച്ചാർലീസൺ, ബ്രസീൽ ക്വാർട്ടറിൽ!
ഒളിമ്പിക് ഫുട്‍ബോളിൽ ഇന്ന് നടന്ന മത്സരത്തിൽ കരുത്തരായ ബ്രസീലിന് വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ സൗദി അറേബ്യയെ കീഴടക്കിയത്.ഇരട്ടഗോളുകൾ നേടിയ സൂപ്പർ താരം റിച്ചാർലീസണാണ് ബ്രസീലിന്റെ വിജയശില്പി.ശേഷിച്ച ഗോൾ കുൻഹയാണ് നേടിയത്.അംറിയാണ് സൗദിയുടെ ഏക ഗോൾ നേടിയത്.ഇതോടെ ഗ്രൂപ്പ് ചാമ്പ്യൻമാരായി കൊണ്ട് ബ്രസീൽ ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
FT: 🇸🇦 Saudi Arabia 1-3 Brazil 🇧🇷
— #AsianCup2023 (@afcasiancup) July 28, 2021
It’s a defeat for Saudi Arabia in their final Group D fixture at #Tokyo2020 as they fall to former gold medalists Brazil. pic.twitter.com/Jc24Z4bDbZ
മത്സരത്തിന്റെ 14-ആം മിനുട്ടിൽ കുൻഹയാണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്.ക്ലൌഡിഞ്ഞോയാണ് ഗോളിന് അസിസ്റ്റ് നൽകിയത്. എന്നാൽ 27-ആം മിനുട്ടിൽ അംറി സൗദിക്ക് സമനില നേടിക്കൊടുത്തു.രണ്ടാം പകുതിയുടെ 76-ആം മിനുട്ടിലാണ് റിച്ചാർലീസൺ ബ്രസീലിനെ മുന്നിൽ എത്തിക്കുന്നത്. ബ്രൂണോ ഗിമിറസാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്.പിന്നീട് 93-ആം മിനുട്ടിൽ റെയ്നീർ ജീസസിന്റെ അസിസ്റ്റിൽ നിന്നും റിച്ചാർലീസൺ ഗോൾപട്ടിക പൂർത്തിയാക്കി.
അതേസമയം ഐവറി കോസ്റ്റും ജർമ്മനിയും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു. ഇതോടെ ജർമ്മനി ഒളിമ്പിക്സിൽ നിന്നും ക്വാർട്ടർ കാണാതെ പുറത്തായി.