ഇരട്ടഗോളുകളുമായി നെയ്മർ, അഞ്ചിന്റെ മൊഞ്ചിൽ ബ്രസീൽ!
ഒരല്പം മുൻപ് നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് തകർപ്പൻ വിജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് സൗത്ത് കൊറിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങൾ എല്ലാവരും ഗോൾ കണ്ടെത്തിയപ്പോൾ ബ്രസീലിന് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു.
മത്സരത്തിന്റെ ഏഴാം മിനുട്ടിൽ റിച്ചാർലീസണാണ് ബ്രസീലിന്റെ അക്കൗണ്ട് തുറന്നത്.ഫ്രഡിന്റെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ കണ്ടെത്തിയത്.എന്നാൽ 31-ആം മിനുട്ടിൽ സൗത്ത് കൊറിയ ഗോൾ തിരിച്ചടിച്ചതോടെ മത്സരം സമനിലയിലായി. എന്നാൽ സൂപ്പർ താരം നെയ്മർ ജൂനിയർ പെനാൽറ്റിയിലൂടെ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.42,57 മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റി നെയ്മർ ഒരു പിഴവും കൂടാതെ ലക്ഷ്യത്തിൽ എത്തിച്ചു.
FIM DE JOGO! Brasil goleou a Coreia do Sul no primeiro amistoso deste período de preparação. Vamos pra cima!
— CBF Futebol (@CBF_Futebol) June 2, 2022
🇧🇷 5×1 🇰🇷 | #BRAxCOR pic.twitter.com/zFIJHnf2dS
പിന്നീട് പകരക്കാരായി ഇറങ്ങിയ താരങ്ങളുടെ ഊഴമായിരുന്നു.80-ആം മിനുട്ടിൽ കൂട്ടിഞ്ഞോ ഗോൾ കണ്ടെത്തി. തനിക്ക് ലഭിച്ച അവസരം കൂട്ടിഞ്ഞോ വലയിൽ എത്തിക്കുകയായിരുന്നു.പിന്നീട് ജീസസാണ് ഗോൾ നേടിയത്.ബ്രൂണോ ഗിമിറസായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്.
ഇനി ബ്രസീലിന്റെ അടുത്ത മത്സരം ജപ്പാനെതിരെയാണ്.ജൂൺ ആറിന് വൈകീട്ട് 3:30-നാണ് ഈയൊരു മത്സരം അരങ്ങേറുക.