ഇരട്ടഗോളുകളുമായി ക്രിസ്റ്റ്യാനോ അവതരിച്ചു,പോർച്ചുഗല്ലിന് മുന്നിൽ മുട്ടുമടക്കി ഹങ്കറി!
84-ആം മിനിറ്റ് വരെ ഗോൾരഹിത സമനിലയിൽ കലാശിച്ചിരുന്ന മത്സരം മുഴുവൻ സമയവും പിന്നിടുമ്പോൾ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ വിജയിച്ചുവെങ്കിൽ അവിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അവതരിച്ചിട്ടുണ്ടെന്ന് പറയേണ്ടി വരും. ഇരട്ടഗോളുകളുമായി റൊണാൾഡോ തിളങ്ങിയപ്പോൾ പ്രതിരോധകോട്ട കെട്ടിയിരുന്ന ഹങ്കറി പോർച്ചുഗല്ലിന് മുന്നിൽ മുട്ടുമടക്കി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഹങ്കറിയെ തകർത്തു കൊണ്ട് വിലപ്പെട്ട മൂന്ന് പോയിന്റുകളാണ് നിലവിലെ ചാമ്പ്യൻമാർ സ്വന്തമാക്കിയത്.റാഫേൽ ഗ്വരേരോയാണ് പോർച്ചുഗല്ലിന്റെ ആദ്യഗോൾ നേടിയത്. ജർമ്മനി, ഫ്രാൻസ് എന്നിവരെ നേരിടാനൊരുങ്ങുന്ന പോർച്ചുഗല്ലിന് ആത്മവിശ്വാസം പകരുന്നതാണ് ഈ ജയം.
⚽Heartbreak for Hungary as Portugal score three in 8 minutes with @Cristiano scoring twice! #EURO2020 pic.twitter.com/SSaMTxiKjD
— ThePapare.com (@ThePapareSports) June 15, 2021
ക്രിസ്റ്റ്യാനോ, ബ്രൂണോ, ജോട്ട, ഡയസ് തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം പോർച്ചുഗല്ലിന്റെ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഗോൾ നേടാൻ പോർച്ചുഗലിന് സാധിച്ചില്ല. മാത്രമല്ല ക്രിസ്റ്റ്യാനോ ഒരു സുവർണ്ണാവസരം പാഴാക്കുകയും ചെയ്തു. രണ്ടാം പകുതിയിലും കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായില്ല. എന്നാൽ 84-ആം മിനിറ്റിൽ കളിയുടെ ഗതി തന്നെ മാറുകയായിരുന്നു. റാഫേൽ ഗ്വരേരയുടെ ഷോട്ട് ഹങ്കറി താരത്തിന്റെ കാലിൽ തട്ടി വലയിൽ പതിക്കുമ്പോൾ അത്രയും നേരം പ്രതിരോധിച്ചു നിന്ന ഹങ്കറി തകർന്നു തുടങ്ങുകയായിരുന്നു.87-ആം മിനുട്ടിൽ റാഫ സിൽവയെ ബോക്സിൽ വീഴ്ത്തിയതിന് വിധിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ ഒരു പിഴവും കൂടാതെ ലക്ഷ്യത്തിൽ എത്തിച്ചു.92-ആം മിനുട്ടിലാണ് റൊണാൾഡോയുടെ രണ്ടാം ഗോൾ പിറന്നത്. താരവും റാഫേൽ സിൽവയും നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഗോൾകീപ്പറെ പോലും നിസ്സഹായനാക്കികൊണ്ട് റൊണാൾഡോ ഫിനിഷ് ചെയ്യുകയായിരുന്നു.
Cristiano Ronaldo has now scored in EVERY international tournament he has played in.😮 pic.twitter.com/CUDFxmlByu
— Cristiano Ronaldo Fans (@Cristia82137311) June 15, 2021