ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച താരം മെസ്സിയാണ് :കെയ്ൻ
സൂപ്പർ താരം ലയണൽ മെസ്സിക്ക് ഇപ്പോഴും ഗംഭീര പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അർജന്റീനയോടൊപ്പം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു. കൂടാതെ ഇന്റർമയാമിക്കൊപ്പം മെസ്സി എംഎൽഎസ് ഷീൽഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു. അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും മെസ്സി ഹാട്രിക്ക് പൂർത്തിയാക്കിയിട്ടുണ്ട്. യൂറോപ്യൻ ഫുട്ബോളിൽ നിന്ന് മാറിയെങ്കിലും മികച്ച പ്രകടനം നടത്തുന്നുണ്ട്.
ഇന്ന് ലോകത്തുള്ള ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ഹാരി കെയ്ൻ.ബയേണിന് വേണ്ടി ഈ സീസണിലും അദ്ദേഹം ഗോളടിച്ചു കൂട്ടുകയാണ്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോളിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കുന്നുണ്ട്.ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച താരം ആരാണ് എന്നാണ് ചോദ്യം. മെസ്സി എന്നാണ് താരത്തിന്റെ മറുപടി. അതിനുള്ള കാരണങ്ങളും കെയ്ൻ വിശദീകരിക്കുന്നുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” നിലവിലെ ലോകത്തെ ഏറ്റവും മികച്ച താരം മെസ്സി തന്നെയാണ്. അദ്ദേഹത്തിന് ഫന്റാസ്റ്റിക് ആയ ഒരു കോപ്പ അമേരിക്ക ഉണ്ടായിരുന്നു. ഇപ്പോഴും മെസ്സി യഥാർത്ഥ ഹൈ ലെവലിൽ തന്നെയാണ് കളിച്ചുകൊണ്ടിരിക്കുന്നത് “ഇതാണ് ഹാരി കെയ്ൻ പറഞ്ഞിട്ടുള്ളത്.
ഇനി ഇന്റർമയാമിക്കൊപ്പം പ്ലേ ഓഫ് മത്സരങ്ങളാണ് ലയണൽ മെസ്സി കളിക്കുക. അമേരിക്കൻ ലീഗിൽ ആകെ 19 മത്സരങ്ങൾ കളിച്ച മെസ്സി 30 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. 20 ഗോളുകളും 10 അസിസ്റ്റുകളും ആണ് മെസ്സി നേടിയിട്ടുള്ളത്. ഇനി വരുന്ന ഇരുപത്തിയാറാം തീയതിയാണ് ഇന്റർമയാമിയുടെ പ്ലേ ഓഫ് മത്സരം നടക്കുക.ഒന്നുകിൽ അറ്റ്ലാന്റ യുണൈറ്റഡ്, അല്ലെങ്കിൽ മോൻട്രിയൽ എന്നിവരെ ആയിരിക്കും ഇന്റർമയാമിക്ക് പ്ലേ ഓഫിൽ നേരിടേണ്ടി വരിക.