ഇന്ന് മൊറൊക്കോയുടെ കളി എങ്ങനെയാവും? പ്രെഡിക്റ്റ് ചെയ്ത് മശെരാനോ!
ഒളിമ്പിക്സിലെ ആദ്യ മത്സരത്തിനു വേണ്ടി അർജന്റീന ടീം ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്.എതിരാളികൾ മൊറോക്കോയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 6:30നാണ് ഈയൊരു മത്സരം അരങ്ങേറുക. ഫ്രാൻസിലെ സെന്റ് എറ്റിനിയിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക.അർജന്റൈൻ ഇതിഹാസമായ ഹവിയർ മശെരാനോയാണ് ഈ ടീമിനെ പരിശീലിപ്പിക്കുന്നത്.
ഇന്നത്തെ മത്സരത്തിൽ മൊറോക്കോയുടെ പ്രകടനം എങ്ങനെയാകും? അതിനെക്കുറിച്ചുള്ള ഒരു വിലയിരുത്തൽ ഇപ്പോൾ മശെരാനോ തന്നെ നടത്തിയിട്ടുണ്ട്. അതായത് വളരെയധികം ആക്രമണത്തിൽ ഊന്നി കളിക്കുന്ന ടീമാണ് മൊറോക്കോയെന്നും അതിനെ കൃത്യമായി തങ്ങൾ പ്രതിരോധിക്കേണ്ടതുണ്ട് എന്നുമാണ് മശെരാനോ പറഞ്ഞിട്ടുള്ളത്. പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഒരുപാട് മികച്ച മുന്നേറ്റ നിര താരങ്ങൾ അവർക്കുണ്ട്, വ്യക്തിഗതമായി മികച്ച താരങ്ങളെ അവർക്ക് അവകാശപ്പെടാൻ കഴിയുന്നുണ്ട്. മാത്രമല്ല എപ്പോഴും കൗണ്ടർ അറ്റാക്കുകൾ നടത്താൻ ഇഷ്ടപ്പെടുന്നവരാണ് മൊറോക്കോ.പക്ഷേ അവരുടെ ആക്രമണങ്ങളെ ഞങ്ങൾ നിർവീര്യമാക്കണം.മുന്നേറ്റത്തിൽ ഒരുപാട് താരങ്ങളെ അവർ അണിനിരത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. പക്ഷേ ഒരു ടീം എന്ന നിലയിൽ ഒരുമിച്ച് നിന്ന് ഞങ്ങൾ അവരുടെ അറ്റാക്ക് തടയണം.കൂടാതെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണം. കൺട്രോൾ ആരെ ഏറ്റെടുക്കുന്നു എന്നതിന് ഈ മത്സരത്തിൽ വലിയ പ്രാധാന്യമുണ്ട് “ഇതാണ് അർജന്റീന കോച്ച് പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ ഇന്ന് ഒരു അറ്റാക്കിങ് മത്സരം കാണാൻ കഴിയും എന്നുള്ള ഒരു പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്. നിരവധി സൂപ്പർതാരങ്ങൾ അർജന്റീന നിരയിലുണ്ട്. സീനിയർ താരങ്ങളായി കൊണ്ട് ആൽവരസ്,ഓട്ടമെന്റി,റുള്ളി എന്നിവരാണ് ഇടം നേടിയിട്ടുള്ളത്. കൂടാതെ തിയാഗോ അൽമേഡയെ പോലെയുള്ള മികച്ച താരങ്ങളും അവർക്കുണ്ട്.