ഇന്ന് ഫൈനൽ, പക്ഷേ ഞങ്ങൾ തയ്യാർ: ലൗറ്ററോ മാർട്ടിനസ്!
ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിന് അർജന്റീന ഇന്ന് ഇറങ്ങുകയാണ്. മെക്സിക്കോയാണ് അർജന്റീനയുടെ എതിരാളികൾ.തികച്ചും അപ്രതീക്ഷിതമായ ഒരു തോൽവി ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അർജന്റീനക്ക് വഴങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അർജന്റീനക്ക് വിജയിച്ചേ മതിയാവൂ.
അർജന്റീനയെ സംബന്ധിച്ചിടത്തോളം പ്രീ ക്വാർട്ടർ സാധ്യതകളെ ഓപ്പൺ ചെയ്യണമെങ്കിൽ ഇന്ന് ഒരു മികച്ച വിജയം അനിവാര്യമാണ്. ഇതേക്കുറിച്ച് അർജന്റീനയുടെ സൂപ്പർതാരമായ ലൗറ്ററോ മാർട്ടിനസ് സംസാരിച്ചിട്ടുണ്ട്. ഈ മത്സരം ഫൈനലിന് സമാനമാണെന്നും എന്നാൽ തങ്ങൾ റെഡിയായി കഴിഞ്ഞു എന്നുമാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.
Lautaro Martínez: "We are confident". pic.twitter.com/2GZ9bGRVnV
— Leo Messi 🔟 (@WeAreMessi) November 25, 2022
” ഈ വേൾഡ് കപ്പ് വിജയത്തോടുകൂടി തുടങ്ങാൻ ആയിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.പക്ഷേ ഞങ്ങൾ പരാജയപ്പെട്ടു. അത് ഞങ്ങളുടെ പിഴവുകൾ കൊണ്ട് തന്നെയായിരുന്നു. ഇനി ഞങ്ങളുടെ മുന്നിലുള്ളത് മെക്സിക്കോയാണ്.അവരെക്കുറിച്ച് മാത്രമാണ് ചിന്തിക്കേണ്ടത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ഫൈനലാണ്.പക്ഷേ അവരെ നേരിടാൻ ഞങ്ങൾ ഇപ്പോൾ തയ്യാറായിക്കഴിഞ്ഞു ” ലൗറ്ററോ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ ഓഫ് സൈഡുകൾ അർജന്റീനക്ക് വലിയ തിരിച്ചടിയാവുകയായിരുന്നു.ലൗറ്ററോ മാർട്ടിനസ് രണ്ട് തവണ പന്ത് വലയിൽ എത്തിച്ചെങ്കിലും സൗദി അറേബ്യയുടെ ഓഫ് സൈഡ് ട്രാപ്പിൽ കുരുങ്ങുകയായിരുന്നു.