ഇനി പോർച്ചുഗല്ലിന്റെ ലക്ഷ്യം ബ്രസീലിനെ ഒഴിവാക്കുന്നതാകണം : മുൻ ഗോൾകീപ്പർ.
ഇന്നലെ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗൽ തുടർച്ചയായ രണ്ടാം വിജയം കരസ്ഥമാക്കിയിരുന്നു. ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വയെയാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയിരുന്നത്.ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ട ഗോളുകളാണ് പോർച്ചുഗല്ലിന് വിജയം സമ്മാനിച്ചിട്ടുള്ളത്.
ഇതോടുകൂടി പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചിരുന്നു. അടുത്ത മത്സരത്തിൽ പരാജയപ്പെടാതിരുന്നാൽ പോർച്ചുഗലിന് ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ഫിനിഷ് ചെയ്യാൻ കഴിയും. അങ്ങനെയാണെങ്കിൽ ഗ്രൂപ്പ് ജിയിൽ നിന്നും ഒന്നാം സ്ഥാനക്കാരായികൊണ്ട് മുന്നോട്ടു വരാവുന്ന ബ്രസീലിനെ പ്രീ ക്വാർട്ടറിൽ ഒഴിവാക്കാൻ പോർച്ചുഗലിന് സാധിച്ചേക്കും.
ഇതേകുറിച്ച് മുൻ പോർച്ചുഗീസ് ഗോൾകീപ്പറായ വിറ്റോർ ബയാ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് പ്രീ ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ വേണ്ടി പോർച്ചുഗൽ അടുത്ത മത്സരത്തിൽ വിജയിക്കേണ്ടതുണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.വിറ്റോറിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🔝 𝙩𝙝𝙞𝙣𝙜𝙨 𝙬𝙚 𝙡𝙤𝙫𝙚 𝙩𝙤 𝙨𝙚𝙚. 😌📈 #VesteABandeira
— Portugal (@selecaoportugal) November 28, 2022
🔝 𝙘𝙤𝙞𝙨𝙖𝙨 𝙦𝙪𝙚 𝙖𝙙𝙤𝙧𝙖𝙢𝙤𝙨 𝙫𝙚𝙧. 😌📈 #WearTheFlag pic.twitter.com/nFSbQoKS4x
” ആദ്യ ഗോൾ മുതലാണ് കാര്യങ്ങളെല്ലാം മാറിയത്.മൂന്ന് സെന്റർ ബാക്കുമാരായി കളിക്കുന്ന രീതി ഉറുഗ്വ അവസാനിപ്പിക്കുകയായിരുന്നു.മത്സരം എങ്ങനെ നിയന്ത്രിക്കണം എന്നുള്ളത് പോർച്ചുഗലിനെ അറിയാമായിരുന്നു.പോർച്ചുഗലിന്റെ ആദ്യത്തെ മിഷൻ ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. അടുത്ത ഘട്ടത്തിലേക്ക് അവർ പ്രവേശിച്ചിട്ടുണ്ട്. പക്ഷേ പോർച്ചുഗൽ ഒന്നാം സ്ഥാനം ഉറപ്പിക്കേണ്ടതുണ്ട്. എന്തെന്നാൽ അടുത്തഘട്ടത്തിൽ അവർ ബ്രസീലിനെ ഒഴിവാക്കണം ” ഇതാണ് മുൻ പോർച്ചുഗീസ് ഗോൾ കീപ്പർ പറഞ്ഞിട്ടുള്ളത്.
ഏതായാലും പോർച്ചുഗലിനെ സംബന്ധിച്ചിടത്തോളം അവരുടെ അടുത്ത മത്സരം സൗത്ത് കൊറിയക്കെതിരെയാണ്. കഴിഞ്ഞ മത്സരത്തിൽ സൗത്ത് കൊറിയ ഘാനയോട് പരാജയപ്പെട്ടിരുന്നു.