ഇനി പിന്തുണ അർജന്റീനക്ക്,മെസ്സി..നീ ഈ വേൾഡ് കപ്പ് അർഹിക്കുന്നുണ്ട് : പ്രശംസയുമായി ബ്രസീലിയൻ ഇതിഹാസം!
ഖത്തർ വേൾഡ് കപ്പിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയെ തച്ചു തകർത്തുകൊണ്ട് ഫൈനലിൽ പ്രവേശിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ഈ വേൾഡ് കപ്പിൽ മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.5 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ മെസ്സിയെ പ്രശംസിച്ചുകൊണ്ട് ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ വന്നിട്ടുണ്ട്.മെസ്സി ഈയൊരു വേൾഡ് കപ്പ് അർഹിക്കുന്നുണ്ട് എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്. തന്റെ ഇൻസ്റ്റഗ്രാമിലാണ് റിവാൾഡോ ഈയൊരു പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Rivaldo🇧🇷 sur IG :
— FOOTBALL-TIME⭐ (@Footballtime___) December 14, 2022
Nous n’avons plus le 🇧🇷 ou de Neymar dans cette de CDM, donc on pars avec l’Argentine 🇦🇷, Tu mériterait d’être champion du monde bien avant, mais Dieu sait toute chose et te couronnera ce dimanche. Tu mérite ce titre. Chapeau et que Dieu vous bénisse 🇧🇷🤝🇦🇷🏆 pic.twitter.com/tdpRb284jB
” നെയ്മർ ജൂനിയർ ഈ വേൾഡ് കപ്പിൽ ഇനി അവശേഷിക്കുന്നില്ല.അതുകൊണ്ടുതന്നെ ഞങ്ങൾ ഇനി അർജന്റീനയെയാണ് പിന്തുണക്കുന്നത്. ഒരുപാട് കാലം മുന്നേ തന്നെ ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം അർഹിച്ചിരുന്നതാണ്.പക്ഷേ ഈ വരുന്ന ഞായറാഴ്ച ലയണൽ മെസ്സി കിരീടം നേടും എന്നുള്ളത് ദൈവം നിശ്ചയിച്ചതാണ്. മെസ്സി ഈ വേൾഡ് കപ്പ് കിരീടം അർഹിക്കുന്നുണ്ട്. തീർച്ചയായും അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ ” ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.
തീർച്ചയായും ബ്രസീലിയൻ ഇതിഹാസങ്ങൾ മെസ്സിയോടൊപ്പം നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മെസ്സി വേൾഡ് കപ്പ് നേടിയ ഹാപ്പി ആകുമെന്ന് റൊണാൾഡോ നസാരിയോ പറഞ്ഞിരുന്നു. അർജന്റീന വേൾഡ് കപ്പ് കിരീടം നേടാൻ ആഗ്രഹിക്കുന്നുവെന്ന് CBF വൈസ് പ്രസിഡണ്ട് പറഞ്ഞിരുന്നു. മാത്രമല്ല മെസ്സിയുടെ ഗോളിനെ അഭിനന്ദിക്കുന്ന ഡീഞ്ഞോയെയും കഴിഞ്ഞദിവസം നമുക്ക് കാണാൻ സാധിച്ചിരുന്നു.