ഇനി എതിരാളികൾ കുറസാവോ,അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

കഴിഞ്ഞ ഫ്രണ്ട്‌ലി മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു.ലയണൽ മെസ്സി,തിയാഗോ അൽമേഡ എന്നിവരായിരുന്നു അർജന്റീനയുടെ ഗോളുകൾ നേടിയത്. ആ മത്സരത്തിനു ശേഷം അർജന്റീന ക്ലബ്ബായ റിവർ പ്ലേറ്റിനെതിരെ ഒരു സൗഹൃദ മത്സരം കൂടി അർജന്റൈൻ ദേശീയ ടീം കളിച്ചിരുന്നു.ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ അർജന്റീന വിജയിച്ചത്.

എയ്ഞ്ചൽ കൊറേയ രണ്ട് ഗോളുകൾ നേടിയപ്പോൾ പൗലോ ദിബാല,നിക്കോളാസ് ഗോൻസാലസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു. ഇനി അർജന്റീനയുടെ അടുത്ത എതിരാളികൾ കുറസാവോയാണ്. മാർച്ച് 28 ആം തീയതി സാന്റിയാഗോ ഡെൽ എസ്റ്ററോയിൽ വെച്ചുകൊണ്ടാണ് ഈ സൗഹൃദ മത്സരം നടക്കുക.

ഈ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനം ഇന്നലെ അർജന്റീന നടത്തിയിട്ടുണ്ട്. ലയണൽ മെസ്സിയുടെ പേരിലുള്ള എസയ്സ ക്യാമ്പിൽ തന്നെയാണ് അർജന്റീന ട്രെയിനിങ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ പനാമക്കെതിരെയുള്ള മത്സരത്തിൽ അവസരം ലഭിക്കാത്ത ചില താരങ്ങൾക്ക് സ്റ്റാർട്ടിങ് ഇലവനിൽ അവസരം നൽകാൻ ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ സ്കലോണി ആലോചിക്കുന്നുണ്ട്. ഇതുപ്രകാരം Tyc നൽകിയ സാധ്യത ഇലവൻ ഇങ്ങനെയാണ്.

Emiliano Martínez;
Gonzalo Montiel, Germán Pezzella,
Lisandro Martínez, Marcos Acuña ;
Giovani Lo Celso, Leandro Paredes,
Rodrigo DePaul; Lionel Messi, Lautaro
Martínez and Ángel Di María

ഇതാണ് സാധ്യത ഇലവൻ. മാത്രമല്ല മുന്നേറ്റ നിരയിൽ നിക്കോളാസ് ഗോൺസാലസ്,എയ്ഞ്ചൽ കൊറേയ എന്നിവർക്കും ചിലപ്പോൾ അവസരം നൽകാൻ സാധ്യതയുണ്ട്. ഗോൾ കീപ്പർമാരായ ഫ്രാങ്കോ അർമാനി,ജെറോണിമോ റുള്ളി എന്നിവരിൽ ഒരാളെയും സ്കലോണി പരിഗണിച്ചേക്കും. ഏതായാലും മികച്ച വിജയത്തോടെ കൂടി ഈ ഇന്റർനാഷണൽ ബ്രേക്ക് അവസാനിപ്പിക്കാൻ തന്നെയായിരിക്കും അർജന്റീന ലക്ഷ്യം വെക്കുക.നായകൻ ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവും എന്നുള്ളത് ആരാധകർക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *