ഇനിയിപ്പോ എന്നെ കുറ്റപ്പെടുത്തിക്കോളൂ : ഇന്റർവ്യൂവറോട് ദേഷ്യപ്പെട്ട് ഡോണ്ണാരുമ!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻ തോൽവിയായിരുന്നു ഇറ്റലി വഴങ്ങിയിരുന്നത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇറ്റലിയെ ജർമനി പരാജയപ്പെടുത്തിയത്. ഒരുഘട്ടത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പിറകിലായിരുന്നു ഇറ്റലി. പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു.

ഏതായാലും ഈ മത്സരത്തിൽ ഇറ്റലിയുടെ ഗോൾകീപ്പറായ ഡോണ്ണാരുമ ഒരു പിഴവ് വരുത്തി വെച്ചിരുന്നു.ഇതേ കുറിച്ച് ഇന്റർവ്യൂ ചെയ്യുന്ന ആൾ താരത്തോട് ചോദിക്കുകയും ചെയ്തിരുന്നു. ഇതാദ്യമായല്ല ബാക്ക് പാസുകളിൽ എന്നും നിങ്ങൾക്ക് അബദ്ധം പിണയുന്നത് എന്ന രൂപത്തിലായിരുന്നു ഇന്റർവ്യൂവർ സംസാരിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ വളരെ ദേഷ്യപ്പെട്ടു കൊണ്ടാണ് ഡോണ്ണാരുമ പ്രതികരിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്നാണ് ഇതിനു മുൻപ് ഇത്തരത്തിലുള്ള അബദ്ധം സംഭവിച്ചത്? ഞാൻ റയൽ മാഡ്രിഡിനെതിരെ ഫൗൾ ചെയ്യപ്പെട്ട സംഭവമോ? നിങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ വിവാദം സൃഷ്ടിക്കണം എന്നുണ്ടെങ്കിൽ അങ്ങനെ ചെയ്തോളൂ. ഞാൻ ഇവിടെ ഉള്ളത് എന്റെ ടീമിനു വേണ്ടി സംസാരിക്കാനാണ്. നിങ്ങൾക്ക് എന്നെ കുറ്റപ്പെടുത്തണമെങ്കിൽ കുറ്റപ്പെടുത്തിക്കോളൂ. ഞാൻ അതേറ്റെടുക്കാം. ഞാനാണ് ഈ ടീമിനെ ക്യാപ്റ്റൻ.ഞാൻ തലയുയർത്തി കൊണ്ട് തന്നെ മുന്നോട്ടു പോകും. ഇത്തരം കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത് ” ഇതാണ് ഡോണ്ണാരുമ പറഞ്ഞിട്ടുള്ളത്.

സമീപകാലത്ത് നല്ല രൂപത്തിലല്ല ഇറ്റാലിയൻ ടീം മുന്നോട്ടുപോകുന്നത്.വേൾഡ് കപ്പിന് യോഗ്യത നേടാൻ കഴിയാത്തതിന് പുറമേ വലിയ തോൽവികളും ഇറ്റലിക്ക് ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *