ഇത് CR7ന്റെ ബെസ്റ്റ് വേർഷൻ,യുറോ കപ്പിലേക്കെത്തുക മിന്നും ഫോമിൽ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ നിന്നും പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ തന്റെ ക്ലബ്ബായ അൽ നസ്റിന് വേണ്ടി പെർഫെക്റ്റ് ഹാട്രിക്ക് കരസ്ഥമാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. സൗദി ലീഗിൽ മാത്രമായി താരം 42 ഗോൾപങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. 32 ഗോളുകളും 10 അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.

39 വയസ്സുള്ള റൊണാൾഡോ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. അതായത് കണക്കുകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും മികച്ച സീസൺ റയൽ മാഡ്രിഡിനൊപ്പമുള്ള 2015/16 സീസണാണ്.ആ സീസണിൽ താരം ആകെ 51 ഗോളുകളാണ് നേടിയിട്ടുള്ളത്.ഇപ്പോൾ അതിന്റെ തൊട്ടരികിൽ എത്താൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.അതായത് ഈ സീസണിൽ എല്ലാ കോമ്പറ്റീഷനലുമായി താരം 45 ഗോളുകൾ പൂർത്തിയാക്കി കഴിഞ്ഞു. 7 ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ തന്റെ പഴയ കണക്ക് തകർക്കാൻ റൊണാൾഡോക്ക് കഴിയും.

ചുരുക്കത്തിൽ ഇത് റൊണാൾഡോയുടെ ഏറ്റവും ബെസ്റ്റ് വേർഷനാണ് എന്ന് നമുക്ക് പറയാൻ സാധിക്കും.ഇത് പോർച്ചുഗീസ് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. എന്തെന്നാൽ അധികം വൈകാതെ തന്നെ യൂറോ കപ്പ് നടക്കാനുണ്ട്. പരിശീലകനായ റോബർട്ടോ മാർട്ടിനസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ തന്നെയായിരിക്കും പ്രധാന സ്ട്രൈക്കറായികൊണ്ട് ഉപയോഗപ്പെടുത്തുക. ക്ലബ്ബിലെ മിന്നും പ്രകടനം യൂറോകപ്പിലും റൊണാൾഡോ പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

വരുന്ന ഇരുപത്തിയൊന്നാം തീയതി പരിശീലകൻ യൂറോകപ്പിനുള്ള പോർച്ചുഗൽ ദേശീയ ടീമിനെ പ്രഖ്യാപിക്കും.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരിക്കും ക്യാപ്റ്റനായി കൊണ്ട് ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടം പോർച്ചുഗലിനെ സംബന്ധിച്ചിടത്തോളം അത്ര വെല്ലുവിളിയാകില്ല.തുർക്കി,ജോർജിയ,ചെക്ക് റിപ്പബ്ലിക് എന്നിവരാണ് പോർച്ചുഗലിന്റെ ഗ്രൂപ്പിലുള്ളത്. പോർച്ചുഗൽ അനായാസം നോക്കോട്ടിലേക്ക് മുന്നേറും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *