ഇത് വെംബ്ലിയോ ബോംബനേരയോ? അത്ഭുതപ്പെട്ട് ഇറ്റാലിയൻ റിപ്പോർട്ടറും മെസ്സിയും!
ഇന്നലെ നടന്ന ഫൈനലിസിമ പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യൻമാരെ തകർത്തുകൊണ്ട് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്‌കലോണിയുടെ സംഘം ഇറ്റലിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലൗറ്ററോ മാർട്ടിനെസ്,ഡി മരിയ,പൗലോ ഡിബാല എന്നിവരാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി രണ്ട് അസിസ്റ്റുകൾ നേടിക്കൊണ്ട് അർജന്റീനയെ മുന്നിൽ നിന്ന് നയിച്ചു.
ഇംഗ്ളണ്ടിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈയൊരു പോരാട്ടം അരങ്ങേറിയിരുന്നത്. എന്നാൽ ഈ സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ അർജന്റൈൻ ആരാധകർ പിടിച്ചടക്കുകയായിരുന്നു. കണക്കുകൾ പ്രകാരം 87,112 ആരാധകരാണ് ഈ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം പേരും അർജന്റൈൻ ആരാധകരായിരുന്നു. അർജന്റീനയുടെ ഓരോ മുന്നേറ്റങ്ങൾക്കും അവർ വലിയ ആവേശം പകർന്നു. യഥാർത്ഥത്തിൽ ഈ ആരാധകരുടെ സാന്നിധ്യം അർജന്റീനക്ക് തുണയാവുകയായിരുന്നു.
#SelecciónArgentina La sorpresa de un relator italiano por el aliento argentino: "Wembley parece la Bombonera"
— TyC Sports (@TyCSports) June 2, 2022
🇦🇷Una multitud de argentinos copó el mítico estadio de Londres para la Finalissima. ¡Fiesta Albiceleste!https://t.co/0jIlC9hgoH
മാത്രമല്ല അർജന്റൈൻ ആരാധകരുടെ ഈ പിന്തുണ കണ്ട് RAI നെറ്റ്‌വർക്കിന്റെ ഇറ്റാലിയൻ റിപ്പോർട്ടർ ഇപ്പോൾ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്.” ഇത് വെംബ്ലിയാണോ അതോ ബ്യൂണസ് അയേഴ്സിലെ ബോംബനേരയാണോ? എന്നാണ് ഇദ്ദേഹം ചോദിച്ചിട്ടുള്ളത്.
അതേസമയം സൂപ്പർതാരമായ ലയണൽ മെസ്സിയും ആരാധകരെ പ്രശംസിച്ചിട്ടുണ്ട്.മെസ്സി പറഞ്ഞത് ഇങ്ങനെയാണ്.
Argentina fans 🇦🇷 arriving at Wembley stadium 🏟️ from all directions
— ARG Soccer News ™ 🇦🇷⚽📰 (@ARG_soccernews) June 1, 2022
📽️ @marqoss pic.twitter.com/CkUkjtVEQf
” സത്യത്തിൽ ഇതൊരു മനോഹരമായ ഫൈനലായിരുന്നു. കാരണം ഞങ്ങൾ കളിച്ചത് അത്തരത്തിലുള്ള ഒരു സ്ഥലത്തായിരുന്നു. അത്രയധികം അർജന്റൈൻ ആരാധകരാണ് ഇവിടെ ഒരുമിച്ച് ചേർന്നിട്ടുള്ളത്. കിരീടം നേടാൻ അനുയോജ്യമായ ഏറ്റവും മികച്ച സാഹചര്യമാണ് ഇവിടെയുള്ളത് എന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഭാഗ്യവശാൽ ഞങ്ങൾക്ക് കിരീടം നേടാനും കഴിഞ്ഞു ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.
ഏതായാലും സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് അർജന്റീന നടത്തുന്നത്. അതുകൊണ്ടുതന്നെ വരുന്ന വേൾഡ് കപ്പിൽ വലിയ പ്രതീക്ഷകളാണ് അർജന്റീനയുടെ ആരാധകർ വെച്ചുപുലർത്തുന്നത്.