ഇത് മെസ്സിയുടെ അവസാന വേൾഡ് കപ്പായേക്കില്ല : സ്‌കലോനി
ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ അർജന്റീനയും അവരുടെ പരിശീലകനായ ലയണൽ സ്‌കലോനിയുമുള്ളത്. എന്നാൽ ഖത്തറിലേക്ക് തന്റെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കുമെന്നുള്ള കാര്യം ലയണൽ മെസ്സി ഈയിടെ അറിയിച്ചിരുന്നു.ഇത് ആരാധകരെ സംബന്ധിച്ചിടത്തോളം നിരാശ പകരുന്ന ഒരു കാര്യമായിരുന്നു.
എന്നാൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി അങ്ങനെ വിശ്വസിക്കുന്നില്ല. ഇത് മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആയേക്കില്ല എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് സ്‌കലോനി പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Scaloni habló sobre el futuro de Messi en la Selección después del Mundial
— TyC Sports (@TyCSports) November 9, 2022
El entrenador se refirió a la chance de que esta sea la última Copa del Mundo del astro argentino.https://t.co/kRhM0c59WE
” ഇത് ഒരുപക്ഷേ ലയണൽ മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും. എന്നാൽ അങ്ങനെ ആയിരിക്കില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അദ്ദേഹം വളരെയധികം ഹാപ്പിയാണ്.മാത്രമല്ല ആളുകളെ അദ്ദേഹം സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ മത്സരങ്ങളുണ്ടാവും. കാരണം ഫുട്ബോൾ ലോകം അത് ആവശ്യപ്പെടുന്നുണ്ട്.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങളെ ശ്രദ്ധ പുലർത്തേണ്ടതുമുണ്ട്. കളത്തിൽ അദ്ദേഹം കംഫർട്ടബിൾ ആയിക്കൊണ്ട് തുടരണം ” ഇതാണ് സ്‌കലോനി പറഞ്ഞിട്ടുള്ളത്.
നിലവിൽ തകർപ്പൻ ഫോമിലാണ് മെസ്സി കളിക്കുന്നത്.അത് ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്ന കാര്യമാണ്. കരിയറിൽ വേൾഡ് കപ്പ് കിരീടം ലഭിക്കാത്ത ലയണൽ മെസ്സിക്ക് അത് ഇത്തവണ നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയും പലരും പങ്കുവെക്കുന്നുണ്ട്.