ഇത് ഞാൻ എന്റെ രാജ്യത്തിന് സമർപ്പിക്കുന്നു: ഗ്ലോബ് സോക്കർ പുരസ്കാരം നേടിയ ശേഷം സ്‌കലോണി പറഞ്ഞത്!

2018ലാണ് ലയണൽ സ്‌കലോണി തന്റെ പരിശീലക കരിയർ ആരംഭിച്ചത്. കേവലം 4 വർഷത്തിനുള്ളിൽ തന്നെ അദ്ദേഹം ദേശീയ പരിശീലകൻ എന്ന നിലയിൽ സമ്പൂർണ്ണനായി എന്നു പറഞ്ഞാൽ അത് തെറ്റാവില്ല.കാരണം എല്ലാം കരസ്ഥമാക്കി കഴിഞ്ഞു.വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയ ഇദ്ദേഹം ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ ഇന്നലെ ഗ്ലോബ് സോക്കറിന്റെ ഒരു അവാർഡ് കൂടി ഈ പരിശീലകനെ ലഭിച്ചു കഴിഞ്ഞു.

ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡാണ് സ്‌കലോണിക്ക് ലഭിച്ചത്.അർഹിച്ച അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.ഈ പുരസ്കാരം അദ്ദേഹം ഇപ്പോൾ തന്റെ രാജ്യത്തിന് സമർപ്പിച്ചിട്ടുണ്ട്.അതുപോലെതന്നെ തന്റെ സഹപ്രവർത്തകർക്കും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്.പുരസ്കാരം സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

“എന്റെ ഇംഗ്ലീഷ് ഇത്തിരി മോശമാണ്.എല്ലാവരും ക്ഷമിക്കണം.എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഈ അവാർഡ് ഞാൻ എന്റെ രാജ്യത്തിന് സമർപ്പിക്കുന്നു.എന്റെ കുടുംബത്തിനും സമർപ്പിക്കുന്നു.ഞങ്ങൾ നേടിയത് മഹത്തായ കാര്യങ്ങളാണ്. എല്ലാ അർജന്റീനക്കാർക്കും എന്റെ കോച്ചിംഗ് സ്റ്റാഫിനും ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നു “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അർജന്റീനയുടെ പരിശീലക സ്ഥാനത്തു നിന്നും താൻ രാജിവെക്കും എന്നുള്ള സൂചനകൾ നേരത്തെ ലയണൽ സ്‌കലോണി നൽകിയിരുന്നു. എന്നാൽ ഉടൻതന്നെ അദ്ദേഹത്തിന്റെ രാജി ഉണ്ടാകില്ല എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്.വരുന്ന കോപ്പ അമേരിക്കയിൽ അർജന്റീന പരിശീലിപ്പിക്കാൻ അദ്ദേഹം ഉണ്ടാകും. അതിനുശേഷമാണ് ഈ പരിശീലകൻ ഒരു അന്തിമ തീരുമാനം എടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *