ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നെയ്മർ നേടും : മാർക്വിഞ്ഞോസ്!
തന്റെ മൂന്നാമത്തെ വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് നിലവിൽ ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ. പതിവുപോലെ ഇത്തവണയും പ്രതീക്ഷകൾ വാനോളമാണ്. ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റുകളിൽ ഒന്നാണ് ബ്രസീൽ. ബ്രസീലിന്റെ മുഴുവൻ പ്രതീക്ഷകളും ഉത്തരവാദിത്വങ്ങളും നെയ്മറുടെ ചുമലിലാണ്.
അതുകൊണ്ടുതന്നെ മുൻ ബ്രസീലിയൻ താരമായിരുന്ന മാർകീഞ്ഞോസ് ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നെയ്മർ നേടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നാണ് മാർക്കീഞ്ഞോസ് പറഞ്ഞിട്ടുള്ളത്. നെയ്മറിൽ നിന്നും കുറച്ച് ഉത്തരവാദിത്തങ്ങൾ എല്ലാവരും എടുക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ബയേർ ലെവർകൂസൻ,സാന്റോസ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മാർക്കിഞ്ഞോസ്. അദ്ദേഹത്തിന്റെ വാക്കുകളെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Former Brazilian Winger Analyzes Just What It Will Take for Neymar to Lead Brazil to a World Cup Win https://t.co/eF78mwSmM0
— PSG Talk (@PSGTalk) July 18, 2022
” നെയ്മർ ജൂനിയർ വേൾഡ് കപ്പ് കിരീടം നേടുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ എല്ലാവരും നെയ്മറിൽ നിന്ന് കുറച്ച് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നാണ് ഞാൻ കരുതുന്നത്.റാഫീഞ്ഞക്കും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. വലിയൊരു ഭാഗം ഉത്തരവാദിത്വവും ഇന്ന് നെയ്മർക്കാണ് ഉള്ളത്.ആ ഭാരം തീർച്ചയായും കുറയ്ക്കേണ്ടിയിരിക്കുന്നു. നെയ്മർ ഒരു മികച്ച താരമാണ്. പക്ഷേ എല്ലാവരും കുറച്ച് റെസ്പോൺസിബിലിറ്റി അദ്ദേഹത്തിൽ നിന്നും കൈപ്പറ്റണം ” ഇതാണ് മാർക്കിഞ്ഞോസ് പറഞ്ഞിട്ടുള്ളത്.
വരുന്ന വേൾഡ് കപ്പിൽ ഗ്രൂപ്പ് ജിയിലാണ് ബ്രസീൽ ഉൾപ്പെട്ടിരിക്കുന്നത്. സെർബിയ, സ്വിറ്റ്സർലാൻഡ്, കാമറൂൺ എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ.