ഇതെന്റെ ആദ്യത്തെയും അവസാനത്തെയും വേൾഡ് കപ്പായിരിക്കും : അർജന്റൈൻ സൂപ്പർ താരം!
നിലവിൽ ഫൈനലിസിമ മത്സരത്തിനുള്ള ഒരുക്കത്തിലാണ് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീനയുള്ളത്. യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയാണ് അർജന്റീനയുടെ എതിരാളികൾ. ജൂൺ ഒന്നിന് രാത്രി ഇന്ത്യൻ സമയം 12 30നാണ് ഈയൊരു മത്സരം അരങ്ങേറുക. വേൾഡ് കപ്പിന് മുന്നേ തങ്ങളുടെ ശക്തി ദൗർബല്യങ്ങൾ മനസ്സിലാക്കാൻ അർജന്റീന ലഭിച്ചിരിക്കുന്ന ഒരു അവസരമാണ് ഈ മത്സരം.
ഏതായാലും ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ മധ്യനിര താരമായ പപ്പു ഗോമസിന് സാധിച്ചിരുന്നു. മാത്രമല്ല വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ടീമിലും ഇടം നേടാൻ കഴിയുമെന്നുള്ള പ്രതീക്ഷയും ഇദ്ദേഹം പങ്കുവെക്കുന്നുണ്ട്. തന്റെ ആദ്യത്തെയും അവസാനത്തെയും വേൾഡ് കപ്പായിരിക്കും ഖത്തറിലേത് എന്നാണ് പപ്പു ഗോമസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ TYC സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
#SelecciónArgentina🇦🇷 Papu Gómez: "Qatar 2022 puede ser mi primer y último Mundial"
— TyC Sports (@TyCSports) May 29, 2022
El mediocampista de la Albiceleste relató cómo vive su presente de Selección, se refirió a la relación que hay en el grupo y el ida y vuelta con la gente.https://t.co/W0HOhYVqtd
” നിങ്ങളെ ആദ്യമായി ദേശീയ ടീമിലേക്ക് വിളിക്കുമ്പോൾ നിങ്ങൾക്ക് അത് ഒരു പരീക്ഷ പോലെയായിരിക്കും അനുഭവപ്പെടുക. പക്ഷേ അത് സാധാരണമാണ്. കാരണം അർജന്റീനയുടെ ദേശീയ ടീം എന്നുള്ളത് ഹൈ ലെവലാണ്. നിലവിൽ ഞാൻ ഈ ടീമിൽ കൂടുതൽ നിലയുറപ്പിച്ചതായി എനിക്ക് അനുഭവപ്പെടുന്നു. പക്ഷേ ഇതൊരിക്കലും എളുപ്പമല്ല. കാരണം ഇതിനു മുൻപ് ഞാൻ ഇവിടെ ഇല്ലായിരുന്നു. സാധ്യമാവും വിധം ഇവിടെ ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. കാരണം ഇത് അവസാനിക്കുന്ന ഒരു ദിവസം വരുമെന്ന് നമുക്കെല്ലാവർക്കുമറിയാം. ഇത് നിങ്ങളുടെ ലാസ്റ്റ് കോമ്പിറ്റീഷനാണോ ലാസ്‌റ്റ് മത്സരമാണോ എന്നറിയില്ലല്ലോ. എന്റെ പ്രായം പരിഗണിക്കുകയാണെങ്കിൽ, ഈ ഖത്തർ വേൾഡ് കപ്പ് എന്റെ ആദ്യത്തേയും അവസാനത്തെയും വേൾഡ് കപ്പായിരിക്കും ” ഇതാണ് പപ്പു ഗോമസ് പറഞ്ഞിട്ടുള്ളത്.
നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരാണ് അർജന്റീന. മാത്രമല്ല വലിയൊരു അപരാജിത കുതിപ്പാണ് അർജന്റീന നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്.