ഇതുവരെ വേൾഡ് കപ്പിന് ആരൊക്കെ യോഗ്യത നേടി? ടീമുകളെ അറിയാം!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്കായിരുന്നു ഫ്രാൻസ് കസാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പേയുടെ തകർപ്പൻ പ്രകടനമാണ് ഫ്രാൻസിന് ഈയൊരു കൂറ്റൻ ജയം നേടികൊടുത്തത്. ഈ ജയത്തോട് കൂടി ഫ്രാൻസ് വേൾഡ് കപ്പിന് യോഗ്യത ഉറപ്പിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ഖത്തർ വേൾഡ് കപ്പിന് യോഗ്യത ഉറപ്പിക്കുന്ന ആറാമത്തെ ടീമായി മാറുകയായിരുന്നു.
🇧🇪 Congratulations Belgium! 👏 👏 👏
— FIFA World Cup (@FIFAWorldCup) November 13, 2021
🥉 The 2018 #WorldCup bronze medallists will be hoping to go all the way in 2022 🏆 pic.twitter.com/aMSeb9oerg
ആതിഥേയർ എന്ന നിലയിൽ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. യോഗ്യത മത്സരങ്ങൾ കളിച്ചു കൊണ്ട് വേൾഡ് കപ്പിൽ സ്ഥാനമുറപ്പിച്ച ആദ്യ ടീം ജർമ്മനിയാണ്.ഒക്ടോബർ 11-നാണ് ജർമ്മനി യോഗ്യത സ്വന്തമാക്കിയത്.
രണ്ടാമത് യോഗ്യത ഉറപ്പിച്ച ടീം ഡെന്മാർക്കാണ്.ഒക്ടോബർ 12-നാണ് ഡെന്മാർക്ക് യോഗ്യത നേടിയത്.ബ്രസീലാണ് മൂന്നാമതായി യോഗ്യത നേടിയത്. ലാറ്റിനമേരിക്കയിൽ നിന്നും യോഗ്യത നേടുന്ന ആദ്യ ടീമാണ് ബ്രസീൽ.നവംബർ 11-നാണ് ബ്രസീൽ യോഗ്യത നേടിയത്.നവംബർ 13 ന് രണ്ട് ടീമുകൾ യോഗ്യത നേടി. ബെൽജിയവും ഫ്രാൻസുമാണ് സ്ഥാനമുറപ്പിച്ചത്. ഇനി ഉടൻ തന്നെ കൂടുതൽ ടീമുകൾ യോഗ്യത നേടിയേക്കും.