ഇതിഹാസങ്ങളുടെ കൂട്ടത്തിലേക്ക് നടന്നു കയറി ഹാരി കെയ്ൻ!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കരുത്തരായ ഇംഗ്ലണ്ട് അൽബേനിയയെ പരാജയപ്പെടുത്തിയത്.മത്സരത്തിൽ സൂപ്പർ താരം ഹാരി കെയ്ൻ നേടിയ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ഒരു വിജയം ഇംഗ്ലീഷ് പടക്ക് സമ്മാനിച്ചത്.ഹാരി മഗ്വയ്ർ, ഹെന്റെഴ്സൺ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ശേഷിച്ച ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ കെയ്ൻ ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു.ഇതോടെ ഇംഗ്ലണ്ടിന് വേണ്ടി 44 ഗോളുകൾ പൂർത്തിയാക്കാൻ കെയ്നിന് സാധിച്ചിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ അഞ്ചാമതാണ് കെയ്ൻ. ഇതിഹാസങ്ങളുടെ ഇടയിലാണ് കെയ്നിന്റെ സ്ഥാനം.10 ഗോളുകൾ കൂടി നേടി കഴിഞ്ഞാൽ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വെയ്ൻ റൂണിയെ മറികടക്കാൻ കെയ്നിന് സാധിക്കും.119 മത്സരങ്ങളിൽ നിന്ന് 53 ഗോളുകളാണ് റൂണി ഇംഗ്ലണ്ടിന് നേടിയിട്ടുള്ളത്.ഏതായാലും ഇംഗ്ലണ്ടിന്റെ 10 ഓൾ ടൈം ടോപ് സ്കോറർമാരെ നമുക്കൊന്ന് പരിശോധിക്കാം.
Perfect night! One step closer… 🎩⚽️⚽️⚽️ pic.twitter.com/7FuCa1rYS1
— Harry Kane (@HKane) November 12, 2021
10-Frank Lampard | 29 goals
9-Tom Finney | 30 goals
8-Alan Shearer | 30 goals
7-Nat Lofthouse | 30 goals
6-Michael Owen | 40 goals
5-Harry Kane | 44 goals
4-Jimmy Greaves | 44 goals
3-Gary Lineker | 48 goals
2-Bobby Charlton | 49 goals
1-Wayne Rooney | 53 goals
ഏതായാലും നിലവിലെ ഫോം തുടർന്നാൽ കെയ്ൻ അനായാസം തന്നെ റൂണിയെ മറികടക്കുമെന്ന കാര്യത്തിൽ സംശയമില്ല.