ഇതാണ് മനോഹരമായ ഭാഗം, കോപ്പ തുടങ്ങിയാൽ പ്രഷറായിരിക്കും: ഡി പോൾ
ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ഏഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്.റൊമേറോയുടെ പാസിൽ നിന്നായിരുന്നു ഡി മരിയ ഗോൾ നേടിയിരുന്നത്.മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നത്. മത്സരത്തിൽ മികച്ച പ്രകടനമാണ് അർജന്റീന നടത്തിയതെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ അവർക്ക് സാധിക്കാതെ പോവുകയായിരുന്നു.
അർജന്റീനയുടെ കോപ്പ അമേരിക്ക ഒരുക്കങ്ങളെ കുറിച്ച് ഡി പോൾ ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.ഇതാണ് ഏറ്റവും മനോഹരമായ ഭാഗം എന്നാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്. കോപ്പ അമേരിക്ക ആരംഭിച്ചുകഴിഞ്ഞാൽ പിന്നീട് സമ്മർദ്ദങ്ങളും ഡിമാന്റുകളുമായിരിക്കുമെന്നും ഡി പോൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

“ഇക്വഡോറിനെ നേരിടുക എന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ഞങ്ങൾ ഈ മത്സരത്തിൽ മികച്ച പ്രകടനം നടത്തി എന്നത് തന്നെയാണ് എന്റെ അഭിപ്രായം. ഇത്തരം മത്സരങ്ങൾ എങ്ങനെയാണ് ഉണ്ടാവുക എന്നതും ഞങ്ങളിൽ ഉള്ള ഡിമാന്റുകൾ എന്തൊക്കെയാണ് എന്നതും ഞങ്ങൾക്കറിയാം.മറ്റുള്ളവർ കൂടുതൽ തീവ്രതയോടു കൂടി മത്സരങ്ങളും സന്ദർഭങ്ങളും ഞങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട ഏറ്റവും മനോഹരമായ ഭാഗം ഇത്തരം സൗഹൃദ മത്സരങ്ങളാണ്.ഈ ഒരുക്കങ്ങൾ നമ്മൾ വളരെയധികം ആസ്വദിക്കേണ്ടതുണ്ട്. കാരണം കോപ്പ അമേരിക്ക ആരംഭിച്ചുകഴിഞ്ഞാൽ പിന്നീട് പ്രഷറുകളും ഡിമാന്റുകളുമായിരിക്കും ” ഇതാണ് അർജന്റൈൻ സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഇനി അർജന്റീന ഗ്വാട്ടി മാലക്കെതിരെ ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. അതിനുശേഷം കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ കാനഡയാണ് അർജന്റീനയുടെ എതിരാളികളായി കൊണ്ടുവരുന്നത്. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ ഗോൾ രഹിത സമനിലയിൽ തളക്കാൻ കഴിഞ്ഞത് കാനഡക്ക് സന്തോഷം നൽകുന്ന കാര്യമാണ്.