ഇംഗ്ലണ്ടിന് വേൾഡ് ക്ലാസ് പരിശീലകനെ വേണമെന്ന് കോച്ച്, റൂമറുകളോട് പ്രതികരിച്ച് പെപ്!

സമീപകാലത്ത് മോശം പ്രകടനം നടത്തിയതിന് തുടർന്നായിരുന്നു ഇംഗ്ലണ്ട് അവരുടെ പരിശീലകനായ സൗത്ത് ഗേറ്റിനെ പുറത്താക്കിയത്. നിലവിൽ താൽക്കാലിക പരിശീലകനായി കൊണ്ട് ലീ കാഴ്സ്ലിയാണ് അവിടെയുള്ളത്.എന്നാൽ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന് കീഴിൽ ഒരു അട്ടിമറി തോൽവി ഇംഗ്ലണ്ടിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഗ്രീസ് അവരെ തോൽപ്പിച്ചത്. നിലവിൽ ഒരു മികച്ച ഒരു സ്ഥിര പരിശീലകനെ ഇംഗ്ലണ്ടിന് അത്യാവശ്യമാണ്.

ഇംഗ്ലണ്ടിന്റെ താൽക്കാലിക പരിശീലകനായ കാഴ്സ്ലിയും ഇത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. കിരീടങ്ങൾ നേടിയിട്ടുള്ള ഒരു വേൾഡ് ക്ലാസ് മാനേജറെയാണ് ഇംഗ്ലണ്ടിനെ ആവശ്യമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അത്തരത്തിലുള്ള ഒരു പരിശീലകനാവാനുള്ള വഴിയിലാണ് താൻ ഉള്ളതെന്നും കാഴ്സ്ലി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” കിരീടങ്ങൾ നേടിയിട്ടുള്ള ഒരു വേൾഡ് ക്ലാസ് മാനേജറെയാണ് ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാനം അർഹിക്കുന്നത്.ഞാൻ അതിലേക്കുള്ള വഴിയിലാണ് ഇപ്പോൾ ഉള്ളത്. ഞാൻ ഇത് ആവർത്തിക്കുകയാണ്. 6 മത്സരങ്ങളാണ് എനിക്കുള്ളത്.അതിൽ ഞാൻ ഹാപ്പിയാണ്. ഈ പൊസിഷൻ വളരെ അധികം പ്രിവിലേജായിട്ടുള്ള ഒന്നാണ്.ഞാനിത് ആസ്വദിച്ചു വരികയായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു ദിവസമായി ഇത് ആസ്വദിക്കാൻ സാധിക്കുന്നില്ല.കാരണം ഇംഗ്ലണ്ട് ടീം പരാജയപ്പെടുന്നത് പരിചിതമായ ഒരു കാര്യമല്ല “ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇംഗ്ലണ്ടിന്റെ പരിശീലകനായി കൊണ്ട് പെപ് വരും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ അദ്ദേഹം തന്നെ അത് നിരസിച്ചിട്ടുണ്ട്. അത് സത്യമല്ല എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. തന്റെ ഭാവിയെക്കുറിച്ച് താൻ തീരുമാനമെടുത്തിട്ടില്ല എന്നും അങ്ങനെ എടുത്ത് കഴിഞ്ഞാൽ അറിയിക്കും എന്നുമായിരുന്നു പെപ് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *