ഇംഗ്ലണ്ടിന്റെ പരിശീലകനാകുമോ?പെപ്പിന്റെ മറുപടി
ഇത്തവണത്തെ യൂറോ കപ്പിന്റെ ഫൈനലിലും പരാജയപ്പെടാനായിരുന്നു വമ്പൻമാരായ ഇംഗ്ലണ്ടിന്റെ വിധി.ഇതിന് പിന്നാലെ അവരുടെ പരിശീലകനായ ഗാരെത് സൗത്ത് ഗേറ്റ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയിട്ടുണ്ട്. പുതിയ ഒരു പരിശീലകനെ ഇപ്പോൾ അവർക്ക് ആവശ്യമാണ്. ഒരുപാട് റൂമറുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ഇതുവരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പരിശീലകനെ കണ്ടെത്തിയിട്ടില്ല. അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ്പിനെ കൊണ്ടുവരാൻ അവർക്ക് പ്ലാനുകൾ ഉണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അതായത് അടുത്ത വർഷമാണ് സിറ്റിയുമായുള്ള പെപ്പിന്റെ കോൺട്രാക്ട് അവസാനിക്കുക.ഇത് അദ്ദേഹം പുതുക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത സമ്മറിൽ അദ്ദേഹത്തെ ഇംഗ്ലണ്ടിന്റെ പരിശീലകനാക്കാം എന്നാണ് ഇംഗ്ലീഷ് FA പ്രതീക്ഷിക്കുന്നത്.അതുവരെ ഒരു താൽക്കാലിക പരിശീലകനെ നിയമിക്കാനും ഇവർ ഉദ്ദേശിക്കുന്നുണ്ട്. ഇംഗ്ലണ്ടിന്റെ പരിശീലകനാകുമോ എന്ന ചോദ്യം പെപ്പിനോട് തന്നെ ഇന്നലത്തെ പത്രസമ്മേളനത്തിൽ ചോദിക്കപ്പെട്ടിരുന്നു.എന്നാൽ അത് നിഷേധിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. മറിച്ച് ആ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.പെപ്പിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ വരുന്ന സീസൺ എന്റെ കാര്യത്തിലാണ് വളരെയധികം എക്സൈറ്റഡ് ആയിരിക്കുന്നത്. ഞാൻ ഇവിടെ വളരെയധികം സന്തോഷവാനാണ്. എല്ലാ സീസണിന് ശേഷവും എനിക്കൊരു ബ്രേക്ക് വേണമെന്ന് തോന്നും. പക്ഷേ പിന്നീട് ഞാൻ എന്റെ ബാറ്ററി റീചാർജ് ചെയ്യും.അതുകൊണ്ടുതന്നെ ഓരോ സീസണിനും അതേ എനർജി നിലനിർത്താൻ എനിക്ക് സാധിക്കാറുണ്ട്. കോമ്പറ്റീഷൻ ഇങ്ങു അടുത്തെത്തി കഴിഞ്ഞു. ഞാൻ മുഴുവനും അതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് “ഇതാണ് സിറ്റി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അതായത് വരുന്ന സീസണിനെ കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. അതിന് ശേഷമുള്ളതിനെ കുറിച്ച് സംസാരിച്ചിട്ടില്ല.സിറ്റിയുമായി ഇതുവരെ കരാർ പുതുക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് പ്രതീക്ഷയുണ്ട്. ഭാവിയിൽ ഏതെങ്കിലും ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യം നേരത്തെ ESPN ബ്രസീലിന് നൽകിയ അഭിമുഖത്തിൽ പെപ് തന്നെ വെളിപ്പെടുത്തിയിരുന്നു.