ആ കിരീടം അർജന്റീനക്ക് അങ്ങ് നൽകിയേക്ക് : രൂക്ഷ വിമർശനങ്ങളുമായി പെപെ!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിന് പരാജയപ്പെടുത്താൻ മൊറോക്കോക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോ ഈ വിജയം കൈവരിച്ചിട്ടുള്ളത്.ഇതോടെ പോർച്ചുഗൽ ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
ഈയൊരു മത്സരം നിയന്ത്രിച്ചിരുന്നത് അർജന്റീനക്കാരനായ റഫറിയായ ഫക്കുണ്ടോ ടെല്ലോയാണ്. എന്നാൽ മത്സരശേഷം വലിയ വിമർശനങ്ങളാണ് പോർച്ചുഗലിന്റെ ഡിഫൻഡർ ആയ പെപെ ഉയർത്തിയിട്ടുള്ളത്. വേൾഡ് കപ്പ് കിരീടം അങ്ങ് അർജന്റീനക്ക് നൽകിയേക്കൂ എന്നാണ് പെപെ പറഞ്ഞിട്ടുള്ളത്. കാര്യങ്ങളെല്ലാം അർജന്റീനക്ക് അനുകൂലമാക്കുകയാണെന്നും ഇദ്ദേഹം ആരോപിച്ചു.പെപെയുടെ വാക്കുകൾ ഇങ്ങനെയാണ്.
🚨 – Pepe: "It's inadmissible that an Argentine referee was in charge today after what happened yesterday, with Messi complaining. After what I saw today, they can give the title to Argentina now. [@relevo] pic.twitter.com/KbiwNnrTda
— 𝐀𝐅𝐂 𝐀𝐉𝐀𝐗 💎 (@TheEuropeanLad) December 10, 2022
” അർജന്റീനകാരനായ റഫറിയാണ് ഞങ്ങളുടെ മത്സരം നിയന്ത്രിച്ചത് എന്നുള്ളത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.പ്രത്യേകിച്ച് ഇന്നലെ മെസ്സിയുമായി സംഭവിച്ച കാര്യങ്ങൾക്ക് ശേഷം. മാത്രമല്ല വളരെ അഹങ്കാരത്തോടുകൂടിയാണ് റഫറി ഞങ്ങൾക്കെതിരെ നിന്നിട്ടുള്ളത്.തീർച്ചയായും അർജന്റീന കിരീടം നേടുകയ തന്നെ ചെയ്യും. കാരണം 5 അർജന്റൈൻ റഫറിമാർ അവിടെയുണ്ട്.എന്താണ് സംഭവിക്കുക എന്നുള്ളത് നമുക്ക് നോക്കാം.ഞങ്ങൾ പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഒരു ഗോൾ വഴങ്ങിയത്. പക്ഷേ ഞാൻ ഒരിക്കൽ കൂടി പറയുന്നു അർജന്റീന കിരീടം നേടും. കാര്യങ്ങൾ അവർക്ക് അനുകൂലമാക്കുകയാണ് ” ഇതാണ് പെപെ ആരോപിച്ചിട്ടുള്ളത്.
ഏതായാലും താരത്തിന്റെ ഈ ഒരു പ്രസ്താവന വലിയ വിവാദമായിട്ടുണ്ട്. ഒരുപക്ഷേ ഫിഫ താരത്തിന്റെ പേരിൽ അച്ചടക്ക നടപടികൾ കൈക്കൊള്ളാൻ സാധ്യതയുമുണ്ട്.