ആർതർ, ലിയോ എന്നിവരെ ഉൾപ്പെടുത്തി ടിറ്റെ, അർജന്റീനയെ നേരിടാൻ ബ്രസീൽ തയ്യാർ!

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇനി ബ്രസീലിന്റെ എതിരാളികൾ കരുത്തരായ അർജന്റീനയാണ്. ഇന്ത്യൻ സമയം ഞായറാഴ്ച്ച രാത്രി 12:30-ന് ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക.

ഈ മത്സരത്തിൽ സൂപ്പർ താരം മാർക്കിഞ്ഞോസിന് കളിക്കാൻ സാധിക്കില്ല. സസ്പെൻഷനാണ് താരത്തിന് വിനയായിരിക്കുന്നത്. അത്കൊണ്ട് തന്നെ പുതിയ രണ്ട് താരങ്ങളെ കൂടി ടിറ്റെ ഇപ്പോൾ ബ്രസീൽ സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.ഡിഫൻഡർ ലിയോ ഒർട്ടിസ്, ഫോർവേഡ് ആർതർ എന്നിവരെയാണ് ടിറ്റെ ഉൾപ്പെടുത്തിയിട്ടുള്ളത്.റെഡ്ബുൾ ബ്രാഗാന്റിനോയുടെ താരങ്ങളാണ് ഇരുവരും. 25-കാരനായ ലിയോ ഒർടിസ് മുമ്പ് ബ്രസീൽ ടീമിലേക്ക് വിളിക്കപ്പെട്ട താരമാണ്. എന്നാൽ ഇതാദ്യമായാണ് ആർതർ ബ്രസീലിന്റെ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഒളിമ്പിക് ടീമിന്റെ ഭാഗമാവാൻ ആർതറിന് സാധിച്ചിരുന്നു.

ഇതോടെ ബ്രസീൽ സ്‌ക്വാഡിലെ അംഗങ്ങളുടെ എണ്ണം 24 ആയി ഉയർന്നിട്ടുണ്ട്.

Goalkeepers : Weverton (Palmeiras) and Santos (Athletico) and Everson (Atlético-MG);

Defenders : Marquinhos (PSG), Éder Militão (Real Madrid), Lucas Veríssimo (Benfica), Miranda (São Paulo); Leo Ortiz

Full-backs : Danilo (Juventus), Alex Sandro (Juventus), Guilherme Arana (Atlético-MG), and Daniel Alves (São Paulo);

Midfielders : Bruno Guimarães (Lyon), Casemiro (Real Madrid), Éverton Ribeiro (Flemish), Lucas Paquetá (Lyon), Gerson (Olympique) and Edenílson (International);

Strikers : Neymar (PSG), Matheus Cunha (Atlético Madrid), Gabigol (Flemish), Hulk (Atlético-MG) and Vini Jr (Real Madrid), Artur

അർജന്റീനക്കെതിരെയുള്ള മത്സരത്തിന് ശേഷം പെറുവിനെയാണ് ബ്രസീൽ നേരിടുക. നിലവിൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ബ്രസീലിന്റെ സമ്പാദ്യം 21 പോയിന്റാണ്.

Leave a Reply

Your email address will not be published. Required fields are marked *