ആർക്കും ആരേയും തോൽപ്പിക്കാം : മെസ്സി

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ ലയണൽ മെസ്സിയുള്ളത്. ഇത്തവണ അർജന്റീനക്ക് വളരെയധികം പ്രതീക്ഷയുണ്ട്. കാരണം അത്രയേറെ മിക്കലാണ് അർജന്റീന ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.അർജന്റൈൻ ലീഗിൽ നിന്ന് തന്നെ ഒരുപാട് പ്രതിഭകൾ ഉദയം ചെയ്തു കൊണ്ടിരിക്കുന്നത് അർജന്റീനക്ക് ഗുണകരമായ ഒരു കാര്യമാണ്.

ഇപ്പോഴിതാ ലയണൽ മെസ്സി അർജന്റൈൻ ഫുട്ബോളിനെയും വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളെയും താരതമ്യം ചെയ്തിട്ടുണ്ട്. രണ്ടും ഒരു പോലയാണെന്നും ആർക്കും ആരെയും തോൽപ്പിക്കാൻ പറ്റുന്ന ഒരു സ്ഥിതിയാണ് ഉള്ളതെന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം ഡയറക്റ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ഒഴിവ് സമയം കിട്ടുമ്പോഴെല്ലാം അർജന്റൈൻ ഫുട്ബോൾ കാണാറുണ്ട്. പരമാവധി അതിനെ ഫോളോ ചെയ്യാൻ ശ്രമിക്കാറുണ്ട്. ചാമ്പ്യൻഷിപ്പ് വളരെയധികം മനോഹരമാണ്, മാത്രമല്ല അപൂർവ്വവുമാണ്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്നുള്ളത് നമുക്ക് ഒരിക്കലും അറിയില്ല.ആർക്കും ആരെയും തോൽപ്പിക്കാം.അർജന്റൈൻ ഫുട്ബോൾ എന്നെ പലപ്പോഴും യോഗ്യത മത്സരങ്ങളെയാണ് ഓർമിപ്പിക്കാറുള്ളത്. വളരെ കടുത്ത മത്സരങ്ങളാണ് നടക്കുക.അവിടെ വ്യത്യസ്തതകൾ സൃഷ്ടിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അതുകൊണ്ടാണ് ചാമ്പ്യൻഷിപ്പുകൾ ഇത്ര കോമ്പറ്റിറ്റീവ് ആവുന്നതും മനോഹരമാവുന്നതും ” മെസ്സി പറഞ്ഞു.

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിക്കൊണ്ടു തന്നെയാണ് അർജന്റീന യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്. 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റാണ് അർജന്റീന നേടിയിട്ടുള്ളത്.ഒരു മത്സരത്തിൽ പോലും പരാജയപ്പെടാത്ത അർജന്റീന രണ്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *